COVID 19| സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 30,000 കടന്നു; 65 ശതമാനവും സമ്പർക്ക രോഗികൾ

ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 30,449 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

News18 Malayalam | news18-malayalam
Updated: August 7, 2020, 9:52 AM IST
COVID 19| സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 30,000 കടന്നു; 65 ശതമാനവും സമ്പർക്ക രോഗികൾ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ഗ്രാഫ് ദിനംപ്രതി ഉയരുകയാണ്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 30,000 കടന്നു. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 30,449 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 11, 983 പേർ ചികിത്സയിലുണ്ട്. ഒൗദ്യോഗിക മരണങ്ങളും നൂറിലേയ്ക്ക് അടുക്കുന്നു.

കേരളത്തിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത ശേഷം നാല് മാസം വേണ്ടിവന്നു ആകെ കേസുകൾ 1000 കടക്കാൻ. മെയ് 27 ന് കേസുകൾ 1000 കടന്നു. ജൂലൈ 16 ന് കേസുകൾ 10000 ആയി. 1000 ൽ നിന്ന് 10,000 എത്താൻ 50 ദിവസം എടുത്തു. എന്നാൽ കേസുകൾ 20000 കടക്കാൻ എടുത്തത് 12 ദിവസം. ജൂലൈ 28 ന് 20,000 കടന്നു. അടുത്ത 9 ദിവസം കൊണ്ട് ആകെ കേസുകൾ 30000 എത്തി.


30449 കോവിഡ് രോഗികളാണ് ഇന്നലെവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 19,763 ഉം സമ്പർക്ക രോഗികളാണ്. അതായത് 65 ശതമാനം രോഗികൾക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. രോഗികളുടെ എണ്ണം തിരുവനന്തപുരത്ത് തന്നെയാണ് കൂടുതൽ. തലസ്ഥാനത്ത് രോഗികൾ 6000 കടന്നു.

ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ആകെ രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലെത്തി. 671 ആരോഗ്യപ്രവർത്തകർക്കും രോഗം പകർന്നു. ഒൗദ്യോഗിക കണക്ക് പ്രകാരം ഇന്നലെവരെ 97 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
Published by: user_49
First published: August 7, 2020, 9:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading