നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് സമ്പർക്ക രോഗികൾ 2000 കടന്നു

  Covid 19 | ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് സമ്പർക്ക രോഗികൾ 2000 കടന്നു

  Number of Covid cases from local transmission crosses 2000 mark in a week in Kerala | ആകെ രോഗികളിൽ സമ്പർക്ക രോഗികളുടെ എണ്ണം 32 ശതമാനമായി ഉയർന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  തിരുവനന്തപുരം: കോവിഡ് സമ്പർക്കവ്യാപനം അനിയന്ത്രിതമായതോടെ സംസ്ഥാനം അതീവഗുരുതര സാഹചര്യത്തിലേയ്ക്ക് നീങ്ങുന്നു. ആകെ രോഗികളിൽ സമ്പർക്ക രോഗികളുടെ എണ്ണം 32 ശതമാനമായി ഉയർന്നു. 10 വലിയ ക്ലസ്റ്ററുകൾ അടക്കം കോവിഡ് ക്ലസ്റ്ററുകൾ 84 ആയി.

  ഇന്നലെ വരെ സംസ്ഥാനത്ത് 10,275 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5,372 പേർ ചികിത്സയിലുണ്ട്. ആകെ രോഗികളിൽ 3,336 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. രണ്ടാഴ്ച മുൻപ് വരെ സമ്പർക്ക രോഗികൾ 10 ശതമാനത്തിന് താഴെയായിരുന്നെങ്കിൽ ഇപ്പോൾ അത് 32 ശതമാനമായി ഉയർന്നു.

  TRENDING: പാലത്തായി പീഡനക്കേസ്: പ്രതിക്ക് ജാമ്യം ലഭിച്ച സംഭവം; സമരത്തിനിറങ്ങേണ്ടത് വിശ്വാസിയുടെ ബാധ്യതയെന്ന് സമസ്ത നേതാവ് [NEWS] ഇന്ത്യയിൽ കോവിഡ് ബാധിതർ 1 ദശലക്ഷം; ലോകത്ത് മൂന്നാം സ്ഥാനത്ത് [NEWS]പടിക്ക് പുറത്ത് മഹാമാരി; കേരളത്തിന് മാതൃകയായി ഇടമലക്കുടിയുടെ കോവിഡ് പ്രതിരോധം [NEWS]

  ഒരാഴ്ചകൊണ്ടാണ് സാഹചര്യങ്ങൾ ഗുരുതരമായത്. 2,059 പേർക്കാണ് ഇക്കാലയളവിൽ സമ്പർക്കത്തിലൂടെ രോഗം പകർന്നത്. ഇതിൽ 794 സമ്പർക്ക രോഗികളും തിരുവനന്തപുരം ജില്ലയിലാണ്. ആലപ്പുഴയിൽ 205-ും എറണാകുളത്ത് 257-ും സമ്പർക്ക രോഗികൾ ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തു.

  ഉറവിടം അറിയാത്ത കോവിഡ് രോഗികളും കൂടുകയാണ്. പൂന്തുറയടക്കം 10 വലിയ കോവിഡ് ക്ലസ്റ്ററുകളും, 74 ചെറിയ ക്ലസ്റ്ററുകളുമാണ് കണ്ടെത്തിയിട്ടുള്ളത്. ക്ലസ്റ്ററുകൾ ഇനിയും ഉയരുമെന്ന് തന്നെയാണ് വിലയിരുത്തൽ. മരണനിരക്ക് കുറച്ച്‌ നിർത്താനാകുന്നു എന്നതാണ് കേരളത്തിന്റെ ഏക ആശ്വാസം. രോഗികൾ കൂടിയതോടെ 0.36 ശതമാനമായി കേരളത്തിൽ മരണനിരക്ക് കുറഞ്ഞു.
  Published by:meera
  First published:
  )}