HOME » NEWS » Corona »

Covid 19 | എറണാകുളത്ത് കോവിഡ് 4000 കടന്നു; ആരോഗ്യ മേഖലയിലും നിയന്ത്രണം

സർക്കാർ ആശുപത്രികളിൽ അടിയന്തിര സ്വഭാവം ഇല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവയ്ക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് ശേഷമുള്ള ഒ.പികൾ നിർത്താനും തീരുമാനിച്ചു.

News18 Malayalam | news18-malayalam
Updated: April 22, 2021, 10:05 PM IST
Covid 19 | എറണാകുളത്ത് കോവിഡ് 4000 കടന്നു; ആരോഗ്യ മേഖലയിലും നിയന്ത്രണം
പ്രതീകാത്മക ചിത്രം
  • Share this:
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിൽ കടുത്ത നിയന്ത്രണങ്ങളുമായി എറണാകുളം ജില്ലാ ഭരണകൂടം. സർക്കാർ ആശുപത്രികളിൽ അടിയന്തിര സ്വഭാവം ഇല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവയ്ക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് ശേഷമുള്ള ഒ.പികൾ നിർത്താനും തീരുമാനിച്ചു. ജില്ലയിലെ കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് 4000 കടന്നു.

ജില്ലയിൽ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് ആരോഗ്യമേഖലയിലും ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. കൂടുതൽ ആരോഗ്യപ്രവർത്തകരെ കോവിഡ് ചികിത്സയ്ക്കായി വിന്യസിക്കാൻ ആണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഒ പി സമയം കുറച്ചത്. ഉച്ചയ്ക്ക് ശേഷം പി എച്ച് എസികളിലെ ഡോക്ടർമാരെ കോവിഡ് ചികിത്സയ്ക്കായി വിന്യസിക്കും. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ, പർമനോളജി ഒ പികൾ നിർത്തിയിട്ടുണ്ട്. മറ്റ് ഒ.പികൾ രാവിലെ ഒൻപത് മുതൽ പതിനൊന്ന് വരെ മാത്രമേ ഉണ്ടാകുകയുള്ളൂ.

Also Read 'ചൈനയെ പിന്തുണക്കുന്നയാളുടെ മകന്‍ ചൈനീസ് വൈറസ് ബാധിച്ചു മരിച്ചു'; പരിഹാസവുമായി ബിജെപി നേതാവ്

ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇനി ജിനേഷ്യം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. പാർക്കുകളിൽ ഇരിക്കാനോ കൂട്ടംകൂടി നിൽക്കാനോ പാടില്ല. എന്നാൽ പ്രഭാതസവാരി അനുവദിക്കും. വാക്സിൻ ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. 4396 പേർക്കാണ് വ്യാഴാഴ്ച കോവിഡ് ബാധിച്ചത്. 48 പഞ്ചായത്തുകളില്‍ 25%ലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുണ്ട്.

ഇന്ന് 26,995 പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളവര്‍ ഒന്നര ലക്ഷം കവിഞ്ഞുതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,47,28,177 സാമ്പിളുകളാണ് പരിശോധിച്ചത്.


യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Also Read ഇന്ത്യയില്‍നിന്നുള്ള യാത്രക്കാർക്ക് യുഎഇ വിലക്കേര്‍പ്പെടുത്തി; വിലക്ക് 10 ദിവസത്തേക്ക്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5028 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4321, കോഴിക്കോട് 3253, തൃശൂര്‍ 2760, മലപ്പുറം 2675, കോട്ടയം 2306, തിരുവനന്തപുരം 1916, കണ്ണൂര്‍ 1556, പാലക്കാട് 653, പത്തനംതിട്ട 1203, ആലപ്പുഴ 1147, കൊല്ലം 976, ഇടുക്കി 888, കാസര്‍ഗോഡ് 668, വയനാട് 599 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോട്ടയം 14, കണ്ണൂര്‍ 12, തിരുവനന്തപുരം 11, തൃശൂര്‍, വയനാട് 7 വീതം, കൊല്ലം 5, കാസര്‍ഗോഡ് 4, പാലക്കാട്, കോഴിക്കോട് 3 വീതം, എറണാകുളം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6370 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 490, കൊല്ലം 416, പത്തനംതിട്ട 182, ആലപ്പുഴ 494, കോട്ടയം 540, ഇടുക്കി 129, എറണാകുളം 541, തൃശൂര്‍ 579, പാലക്കാട് 266, മലപ്പുറം 378, കോഴിക്കോട് 1298, വയനാട് 83, കണ്ണൂര്‍ 390, കാസര്‍ഗോഡ് 584 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 1,56,226 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,60,472 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,55,209 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,39,418 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,791 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3161 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 520 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.Published by: Aneesh Anirudhan
First published: April 22, 2021, 10:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories