നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19| മൂന്ന് ജില്ലകളിൽ കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിൽ

  Covid 19| മൂന്ന് ജില്ലകളിൽ കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിൽ

  കേരളത്തിൽ പ്രതിദിന രോഗികൾ ഏറ്റവും കൂടുതൽ തൃശ്ശൂർ ജില്ലയിലാണ്.

  news18

  news18

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിൽ. എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് പ്രതിദിനരോഗികൾ ഏറ്റവും കൂടുതലുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ തൃശ്ശൂർ ജില്ലയിലാണ്. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344 എന്നിങ്ങനെയാണ് മൂന്ന് ജില്ലകളിലെ ഇന്നത്തെ കോവിഡ് ബാധിതരുടെ കണക്ക്.

   അതേസമയം, ഇന്നലത്തേക്കാൾ ആശ്വാസകരമാണ് ഇന്ന് കേരളത്തിലെ കോവിഡ് കണക്കുകൾ. ഇന്നലെ മുപ്പതിനായിരത്തിന് മുകളിലായിരുന്നു പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം. ഇന്ന് ഇന്ന് 29,322 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂർ, എറണാകുളം ജില്ലകളിൽ ഇന്നലെ നാലായിരത്തിന് മുകളിലായിരുന്നു പ്രതിദിന കോവിഡ് രോഗികൾ.

   മൂന്ന് ജില്ലകളിലെ ഇന്നലത്തെ കോവിഡ് രോഗികളുടെ കണക്കുകൾ ഇങ്ങനെ, തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251. മലപ്പുറം ജില്ലയിൽ ഇന്നലെ 3099 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചതെങ്കിൽ ഇന്ന് 2736 പേർക്കാണ് രോഗബാധ.

   തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസര്‍ഗോഡ് 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   Also Read-നോക്കുകൂലിക്കെതിരെ ഹൈക്കോടതി; നോക്കുകൂലി കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നു1

   കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,280 ആയി. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആയിരുന്നു. ഇന്ന് 17.91 ആയി ടിപിആർ കുറഞ്ഞിട്ടുണ്ട്.
   Also Read-Covid 19| സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19; ടിപിആർ 17.91

   ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,874 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1251 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 3505, എറണാകുളം 3368, കോഴിക്കോട് 3282, കൊല്ലം 2950, മലപ്പുറം 2683, പാലക്കാട് 1708, ആലപ്പുഴ 2055, തിരുവനന്തപുരം 1742, കോട്ടയം 1730, കണ്ണൂര്‍ 1401, പത്തനംതിട്ട 1058, വയനാട് 982, ഇടുക്കി 942, കാസര്‍ഗോഡ് 468 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

   Published by:Naseeba TC
   First published:
   )}