COVID 19| ഉറവിടമറിയാത്ത രോഗികളുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്നു; ആശങ്ക ഉയർത്തി പുതിയ കണക്കുകൾ

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേയ്ക്ക് പോയവർക്കും രോഗം സ്ഥിരീകരിക്കുന്നത് കൂടുകയാണ്

News18 Malayalam | news18-malayalam
Updated: June 20, 2020, 9:09 AM IST
COVID 19| ഉറവിടമറിയാത്ത രോഗികളുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്നു; ആശങ്ക ഉയർത്തി പുതിയ കണക്കുകൾ
covid
  • Share this:
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ മാത്രം ഒരാഴ്ചക്കിടെ നാല്‌ ഉറവിടമാറിയാത്ത കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മണക്കാട് ഓട്ടോ ഡ്രൈവർ, മോബൈൽ ഷോപ് ജീവനക്കാരൻ, കെഎസ്ആർടിസി ഡ്രൈവർ, മരിച്ച വഞ്ചിയൂർ സ്വദേശി  ഇവർക്കെല്ലാം എവിടെ നിന്ന് കോവിഡ് ബാധിച്ചെന്ന് വ്യക്തമല്ല. മറ്റു ജില്ലകളിലും ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം വർധിക്കുകയാണ്.

സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം മേയ് 4 മുതൽ ജൂൺ ആറു വരെയുള്ള ദിവസങ്ങളിൽ 49 ഉറവിടമറിയാത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിനു ശേഷം രോഗം സ്ഥിരീകരിച്ച പത്തിലേറെ പേരുടെയും രോഗഉറവിടം വ്യക്തമല്ല. കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഉറവിടമറിയാത്ത രോഗബാധിതർ കൂടുതൽ.

TRENDING:Petrol Price | ഇന്ധന വില തുടര്‍ച്ചയായ 14-ാം ദിവസവും കൂട്ടി; 14 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 7.65 രൂപ [VIDEO]വെന്റിലേറ്റർ ഓഫ് ചെയ്ത് പകരം കൂളർ ഓൺ ചെയ്ത് ബന്ധുക്കൾ; 40 കാരൻ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ചു[NEWS]'ആശ്വസിപ്പിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ മണ്ഡലത്തിന്‍റെ എംപിയായിരുന്ന മുല്ലപ്പള്ളി ഉണ്ടായിരുന്നില്ല': സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് [NEWS]
കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേയ്ക്ക് പോയവർക്കും രോഗം സ്ഥിരീകരിക്കുന്നത് കൂടുകയാണ്. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ നിന്ന് പോയ 47 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. കർണാടകയിൽ കേരളത്തിൽ നിന്ന് പോയ 15 ഓളം പേർക്കും രോഗം സ്ഥിരീകരിച്ചു. ഇത്തരക്കാരുടെ വിവരങ്ങൾ സംസ്ഥാനം പരസ്പരം കൈമാറുന്നില്ല. അതിനാൽ തന്നെ ഇവർക്ക് എവിടെനിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
First published: June 20, 2020, 9:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading