ജക്കാർത്ത; സ്വവർഗാനുരാഗിയായ നഴ്സി കോവിഡ് രോഗിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട സംഭവം വിവാദമാകുന്നു. ഇന്തോനേഷ്യയിലാണ് സംഭവം. ജക്കാർത്തയിലെ വിസ്മ അലർട്ട് എമർജൻസി ആശുപത്രിയിലെ കോവിഡ് വാർഡിനുള്ളിലെ ശുചിമുറിയിൽവെച്ചാണ് നഴ്സും രോഗിയും തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. നഴ്സ് ധരിച്ചിരുന്ന പിപിഇ കിറ്റ് ശുചിമുറിക്ക് പുറത്തു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
നഴ്സുമായി ബന്ധം പുലർത്തിയ വിവരം സ്വവർഗാനുരാഗി കൂടിയായ രോഗം ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെയാണ് വിവാദം കത്തിപ്പടർന്നത്. രാജ്യത്ത് സ്വവർഗാനുരാഗം നിയമവിധേയമാണ്. എന്നാൽ ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് പരിശോധിച്ചുവരികയാണെന്ന് ഇന്തോനേഷ്യൻ സർക്കാർ വക്താവ് പറഞ്ഞു.
സംഭവം വിവാദമായതോടെ നഴ്സിനെയും രോഗിയോയെും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇവരെ ജക്കാർത്ത സെൻട്രൽ പൊലീസിന് കൈമാറിയിട്ടുണ്ട്. നഴ്സിനെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്ന് ആശുപത്രി അധികൃതരും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസങ്ങളിൽ ഇന്തോനേഷ്യയിൽ കോവിഡ് വ്യാപനം കൂടി വരികയാണ്. രോഗനിയന്ത്രണത്തിനായി സർക്കാരും ആരോഗ്യവകുപ്പും വിവിധ പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. അതിനിടെയാണ് ആശുപത്രിയ്ക്കുള്ളിൽ രോഗിയും നഴ്സും തമ്മിലുള്ള ലൈംഗികബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.