നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| ആശങ്ക ഉയർത്തി തിരുവനന്തപുരം; സ്ഥിരീകരിച്ച 222ല്‍ 203 പേര്‍ക്കും രോഗം പകർന്നത് സമ്പര്‍ക്കത്തിലൂടെ

  COVID 19| ആശങ്ക ഉയർത്തി തിരുവനന്തപുരം; സ്ഥിരീകരിച്ച 222ല്‍ 203 പേര്‍ക്കും രോഗം പകർന്നത് സമ്പര്‍ക്കത്തിലൂടെ

  തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ രോഗം സ്ഥീരീകരിച്ചവരുടെ എണ്ണം 2140 ആയി ഉയര്‍ന്നു

  covid

  covid

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമായിരുന്നു ഞായറാഴ്ച. തിരുവനന്തപുരം ജില്ലയില്‍ മാത്രം സ്ഥിരീകരിച്ചത് 222 കേസുകള്‍. എന്നാൽ ഇതില്‍ 203 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നാണ് ജില്ലയെ ആശങ്കയിലാക്കുന്നത്.

   അതേസമയം തിരുവനന്തപുരത്ത് ഞായറാഴ്ച രാത്രിയോടെ വീണ്ടും ഒരു കോവിഡ് മരണം കൂടെ റിപ്പോർട്ട് ചെയ്തു. കളിയിക്കാവിള സ്വദേശി ജയചന്ദ്രന്‍ (56) ആണ് മരിച്ചത്.
   TRENDING:74 വീലുള്ള ട്രക്ക് മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്താൻ എടുത്തത് ഒരു വർഷം; കാരണം ഇതാണ്![NEWS]Covid 19 Deaths| സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി[NEWS]Tamannaah: ഗ്ലാമറസാകുന്നതിനെക്കുറിച്ചും കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും മനസ് തുറന്ന് തമന്ന[PHOTOS]
   തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ രോഗം സ്ഥീരീകരിച്ചവരുടെ എണ്ണം 2140 ആയി ഉയര്‍ന്നു. 1883 സജീവകേസുകളാണ് ജില്ലയിലുള്ളത്. 285 പേര്‍ രോഗമുക്തി നേടി. തിരുവനന്തുപുരം ജില്ലയില്‍ ഇതുവരെ ഒമ്പത് പേര്‍ മരിച്ചു.

   എറണാകുളം (98), പാലക്കാട് (81), കൊല്ലം (75), തൃശൂര്‍ (61), കാസര്‍ഗോഡ് (57), ആലപ്പുഴ (52) എന്നിവിടങ്ങളില്‍ ഇന്ന് മാത്രം അമ്പതില്‍ അധികം രോഗികളുണ്ട്. ഇതില്‍ എറണാകുളം (84), പാലക്കാട് (70), കൊല്ലം (61), കാസര്‍ഗോഡ് (48), ആലപ്പുഴ (34) എന്നിവിടങ്ങളിലാണ് സമ്പര്‍ക്കം മൂലമുള്ള രോഗബാധിതര്‍ അധികമുള്ളത്.
   Published by:user_49
   First published:
   )}