പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’ത്തിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷി കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി നിരീക്ഷണത്തിൽ. ജോർദാനിലെ ഹോട്ടലിലാണ് അദ്ദേഹം നിരീക്ഷണത്തിൽ കഴിയുന്നത്. എന്നാൽ, ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും സുരക്ഷിതരാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
‘ഞാൻ ജോർദാനിൽ മുൻകരുതൽ നടപടിയുടെ ഭാഗമായുള്ള നിരീക്ഷണത്തിലാണ്. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് എത്തിയത്. സിനിമയുടെ ചിത്രീകരണം വാദി റും എന്ന മരുഭൂമി മേഖലയിൽ പുരോഗമിക്കുന്നുണ്ട്. എല്ലാവരും സുരക്ഷിതരാണ്’ -ഡോ. താലിബിനെ ഉദ്ധരിച്ച് ഒമാൻ ഒബ്സർവർ റിപ്പോർട്ട് ചെയ്തു.
You may also like:
രാജ്യത്ത് രോഗബാധിതരുടെ എണ്ണം 137 ആയി; കോവിഡ് രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐസിഎംആർ
[NEWS]
സീറ്റിൽ ഒറ്റയ്ക്കിരിക്കാൻ കൊറോണയെന്ന് കള്ളം: KSRTC ബസിൽ പരിഭ്രാന്തി പരത്തി യാത്രക്കാരന്
[NEWS]
ബിവറേജസ് ഷോപ്പിൽ പോകുന്നോ? ശ്രദ്ധിക്കാൻ 10 കാര്യങ്ങൾ [NEWS]
കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ട ഒമാനിൽ നിന്ന് വരുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായിട്ടാണ് ഡോ. താലിബിനെ ജോർദാൻ അധികൃതർ ചാവുകടലിന് അടുത്തുള്ള റമദ പഞ്ചനക്ഷത്ര ഹോട്ടലിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. ജോർദാനിൽ ഇതുവരെ കൊറോണ കേസ് സ്ഥിരീകരിച്ചിട്ടില്ല. 30ഓളം പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. വിനോദ സഞ്ചാരികളും നിരീക്ഷണത്തിലാണ്. മുൻകരുതൽ നടപടിയെന്ന നിലക്ക് മാർച്ച് 31 വരെ ജോർദാനിൽ ആരോഗ്യ സേവനം ഒഴികെയുള്ള എല്ലാ മേഖലകളുടെയും പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.