ഇന്റർഫേസ് /വാർത്ത /Corona / മൂന്നാം ഓണം: ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉണ്ടാകില്ല

മൂന്നാം ഓണം: ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉണ്ടാകില്ല

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

  • Share this:

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉണ്ടാകില്ല. ഓണം പ്രമാണിച്ച് സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയുരുന്നു.സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് കഴിഞ്ഞ ഞായറാഴ്ചയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,00,73,530 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,345 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 137 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 785 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 2776, എറണാകുളം 2659, കോഴിക്കോട് 2665, മലപ്പുറം 2481, പാലക്കാട് 1042, കൊല്ലം 1470, ആലപ്പുഴ 1119, കോട്ടയം 1049, കണ്ണൂര്‍ 918, തിരുവനന്തപുരം 811, പത്തനംതിട്ട 764, വയനാട് 506, ഇടുക്കി 511, കാസര്‍ഗോഡ് 434 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, പാലക്കാട് 21, വയനാട് 12, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ 8 വീതം, എറണാകുളം 6, കോഴിക്കോട്, കാസര്‍ഗോഡ് 4 വീതം, മലപ്പുറം 2, തിരുവനന്തപുരം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,142 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1096, കൊല്ലം 822, പത്തനംതിട്ട 805, ആലപ്പുഴ 1346, കോട്ടയം 802, ഇടുക്കി 303, എറണാകുളം 1507, തൃശൂര്‍ 2492, പാലക്കാട് 2363, മലപ്പുറം 2115, കോഴിക്കോട് 1525, വയനാട് 292, കണ്ണൂര്‍ 1065, കാസര്‍ഗോഡ് 609 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,82,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,84,634 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,91,871 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,64,919 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,952 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2121 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ഇന്ത്യയിലെ ഏറ്റവും വലിയ വാക്സിനേഷൻ ബോധവൽക്കരണ ഡ്രൈവിൽ ചേർന്ന് യു.പി. സർക്കാർ

ഗ്രാമപ്രദേശങ്ങളിൽ നിലനിൽക്കുന്ന വാക്സിൻ വിമുഖതയ്ക്കെതിരെ പോരാടാൻ നെറ്റ്‌വർക്ക് 18-നും ഫെഡറൽ ബാങ്കും ചേർന്ന് സംയുക്തമായി നടത്തുന്ന വാക്സിൻ ബോധവൽക്കരണ സംരംഭമായ സഞ്ജീവനി – എ ഷോട്ട് ഓഫ് ലൈഫ് ക്യാമ്പെയ്നിൽ യുപി സർക്കാരും പങ്കാളികളായി. ഇന്ത്യയിലെ ഏറ്റവും വലിയ വാക്സിനേഷൻ ബോധവൽക്കരണ ഡ്രൈവിൽ പങ്കാളിയാകുന്നതോടെ, സംസ്ഥാനത്തെ വാക്സിനേഷൻ തോത് 100 ശതമാനത്തിൽ എത്തിക്കാനാണ് യോഗി സർക്കാർ ലക്ഷ്യമിടുന്നത്.

കോവിഡ്-19 കേസുകൾ വീണ്ടും ഉയർന്ന് തുടങ്ങുകയും, മൂന്നാം തരംഗം ഭീഷണിയായി ചുറ്റിപറ്റി നിൽക്കുന്നതുകൊണ്ടും സംസ്ഥാന സർക്കാരുകൾ വൻതോതിൽ വാക്സിനേഷൻ നടത്തികൊണ്ടിരിക്കുകയാണ്. അഞ്ചര കോടിയിലധികം ആളുകൾക്ക് വാക്സിൻ നൽകി മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും മുന്നിൽ നിൽക്കുന്ന ഉത്തർപ്രദേശ് ഇതുവരെ 5,51,27,657 പേർക്കാണ് വാക്സിൻ നൽകിയത്.

അത്ഭുതപ്പെടുത്തുന്ന സംഖ്യയിൽ കുത്തിവെയ്പ്പ് നടന്നെങ്കിലും, ഇപ്പോഴും ഗ്രാമപ്രദേശങ്ങളിലെ വലിയൊരു വിഭാഗം ജനങ്ങളും മിഥ്യാധാരണകളുടെയും തെറ്റായ വിവരങ്ങളുടെയും സ്വാധീനം കൊണ്ട് വാക്സിനെടുക്കാൻ മടി കാണിക്കുന്നവരാണ്. സഞ്ജീവനിയം സംസ്ഥാന സർക്കാരും സംയുക്തമായി ഗ്രാമപ്രദേശങ്ങളിലേയ്ക്ക് ക്യാമ്പെയ്ൻ വ്യാപിച്ച്, ആളുകൾക്ക് കൂടുതലായി ബോധവൽക്കരണം നൽകി വാക്സിനേഷൻ വിമുഖത തുടച്ച് നീക്കും.

ഗ്രാമീണ സമൂഹത്തെ ബോധവൽക്കരിച്ച് വാക്സിൻ വിമുഖത ഇല്ലായ്മ ചെയ്യാൻ 2021 ഏപ്രിൽ 7-ന് അമൃത്സറിലെ അട്ടാരി അതിർത്തിയിൽ നിന്നാണ് സഞ്ജീവനി ആരംഭിച്ചത്. കോവിഡ്-19 രൂക്ഷമായി ബാധിച്ച 5 ജില്ലകളിൽ സഞ്ജീവനിയുടെ വാഹനം യാത്ര ചെയ്തു.

അട്ടാരി മുതൽ ദക്ഷിണ കന്നഡ വരെ റോഡിലൂടെ വാക്സിനേഷൻ പ്രചാരണം നടത്തി ഏകദേശം 500 ഗ്രമങ്ങളിലെത്തിചേർന്നു. വീടുവീടാന്തരം കയറിയിറങ്ങി ബോധവൽക്കരണം, 24/7 വാട്സാപ്പ് സഹായം എന്നിവയിലൂടെ വാക്സിനേഷൻ ബോധവൽക്കരണം വിജയകരമായി നടപ്പിലാക്കുന്നതിൽ സഞ്ജിവനി പ്രധാന പങ്ക് വഹിച്ചു.

ബോധവൽക്കരണം എല്ലാവരിലേയ്ക്കും എത്തിച്ച്, കോവിഡ്-19 വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാ മിഥ്യാധാരണകളും തകർത്തുകൊണ്ട് ഈ ഉദ്യമത്തിന് ഉത്തർപ്രദേശിന്‍റെ വാക്സിനേഷൻ ഡ്രൈവിന് ഊർജ്ജം പകരാൻ സാധിക്കും.

First published:

Tags: Coronavirus, Covid 19, Covid Vaccination