HOME /NEWS /Corona / COVID 19 | കൊല്ലത്ത് ഇന്ന് ഒരു കോവിഡ് മരണം; മന്ത്രി കെ.രാജുവും ജില്ല കളക്ടറും സ്വയം നിരീക്ഷണത്തിൽ

COVID 19 | കൊല്ലത്ത് ഇന്ന് ഒരു കോവിഡ് മരണം; മന്ത്രി കെ.രാജുവും ജില്ല കളക്ടറും സ്വയം നിരീക്ഷണത്തിൽ

News18 Malayalam

News18 Malayalam

ഇന്ന് 53 പേർക്ക് രോഗം സ്ഥിരീകരിച്ചു. 44 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 94 പേർ രോഗമുക്തി നേടി. 53 തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണായി തുടരുന്നു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    കൊല്ലം: ജില്ലയിൽ വനംമന്ത്രി കെ. രാജുവും കൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുൾ നാസറും സ്വയം നിരീക്ഷണത്തിൽ. കുളത്തൂപ്പുഴയിൽ മന്ത്രി പങ്കെടുത്ത പരിപാടിയിൽ എത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രിയുടെ സ്വയം നിരീക്ഷണം.

    അരിപ്പയിലെ ഫസ്റ്റ് ലൈൻ കോവിഡ് കെയർ സെന്ററിന്റെ ഉദ്ഘാടനത്തിനാണ് മന്ത്രി എത്തിയത്. ഇവിടെ എത്തിയതിൽ ഒരാൾക്ക് പിന്നീട് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

    കോവിഡ് സ്ഥിരീകരിച്ച ആളുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ വ്യക്തി കളക്ടറേറ്റിലെത്തിയതിനെ തുടർന്നാണ് കളക്ടർ നിരീക്ഷണത്തിലേക്ക് മാറിയത്. ഇന്നു മുതലാണ് കളക്ടർ ബി. അബ്ദുൽ നാസർ നിരീക്ഷണത്തിലേക്ക് മാറിയത്. ഔദ്യോഗികജോലികൾ തടസമില്ലാതെ തുടരുമെന്ന് കളക്ടർ വ്യക്തമാക്കി.

    You may also like:കോടിയേരിയും ചെന്നിത്തലയും ആർ.എസ്.എസിന്റെ പേരിൽ ആരോപണം ഉന്നയിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട്: കെ സുരേന്ദ്രൻ [NEWS]യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ്; മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന [NEWS] വീക്ഷണം ലേഖനത്തിന് മറുപടിയുമായി എസ്. രാമചന്ദ്രൻ പിള്ള [NEWS]

    ജില്ലയിൽ ഇന്ന് ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. തേവലക്കര സ്വദേശി രുഗ്മിണിയുടെ മരണം കോവിഡ്  മൂലമെന്ന സ്ഥിരീകരണമാണ് ഉണ്ടായത്. കഴിഞ്ഞ ഞായറാഴ്ചയാണ് രുഗ്മിണി മരിച്ചത്. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്ന രുഗ്മിണിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഇതോടെ ജില്ലയിലെ കോവിഡ് മരണം ഏഴായി.

    ഇന്ന് 53 പേർക്ക് രോഗം സ്ഥിരീകരിച്ചു. 44 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 94 പേർ രോഗമുക്തി നേടി. 53 തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണായി തുടരുന്നു.

    First published:

    Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus