Covid Death | സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് ഇടുക്കി സ്വദേശി

ഇടുക്കി മാമാട്ടിക്കാനം ചന്ദനപുരയിടത്തില്‍ സി.വി വിജയനാണ് മരിച്ചത്.

News18 Malayalam | news18-malayalam
Updated: July 27, 2020, 8:55 AM IST
Covid Death | സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് ഇടുക്കി സ്വദേശി
പ്രതീകാത്മക ചിത്രം
  • Share this:
കൊച്ചി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. വൈറസ്ബാധ സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഇടുക്കി മാമാട്ടിക്കാനം ചന്ദനപുരയിടത്തില്‍ സി.വി വിജയനാണ് മരിച്ചത്. കാന്‍സറിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു മരണം.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് നാലുപേര്‍ വെന്റിലേറ്ററില്‍ ഗുരതരവാസ്ഥയില്‍ തുടരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.



ഇതിനിടെ കോവി‍ഡ‍് പോസിറ്റീവായി മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് കോട്ടയത്ത് നാട്ടുകാർ തടഞ്ഞു. നഗരസഭയുടെ മുട്ടമ്പലത്തെ പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നത് പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ തടഞ്ഞെങ്കിലും ജില്ലാ ഭരണകൂടം രാത്രിയിൽ കനത്ത പൊലീസ് സന്നാഹത്തോടെ  സംസ്കരിച്ചു.
TRENDING:എൻ.ഐ.എ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ കൊച്ചിയിലേക്ക്: സർക്കാരിനും നിർണായകദിനം[NEWS]സ്വപ്ന സുരേഷിന്റെ നിയമനം: എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സ്[NEWS]കാമുകനൊപ്പം ചേർന്ന് പെൺകുട്ടിയുടെ തട്ടിക്കൊണ്ട് പോകൽ നാടകം; വീട്ടുകാരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു[NEWS]
വൈകിട്ട് നാലര മണിക്കൂർ നീണ്ട പ്രതിഷേധത്തിനും വാഗ്വാദങ്ങൾക്കും ശേഷം സംസ്കാരച്ചടങ്ങുകൾ നടത്താൻ കഴിയാതെ അധികൃതർ പിൻവാങ്ങിയിരുന്നു. തുടർന്ന് രാത്രി 10.55നു മൃതദേഹം എത്തിച്ച് സംസ്കാരം നടത്തി.

ചുങ്കം സിഎംഎസ് കോളജ് ഭാഗം നടുമാലിൽ ഔസേഫ് ജോർജിന്റെ (83) മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ച വൈകിട്ടാണ് ഔസേഫ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി കൗൺസിലർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Published by: Aneesh Anirudhan
First published: July 27, 2020, 8:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading