Covid Death | സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി

സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 28 ആയി.

News18 Malayalam | news18-malayalam
Updated: July 10, 2020, 10:26 PM IST
Covid Death | സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി
സെയ്ഫുദീൻ
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം കോർപറേഷൻ പരിധിയിൽപ്പെട്ട മാണിക്യവിളാകം സ്വദേശി സെയ്ഫുദീൻ (67) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മെഡിക്കൽ കോളജിൽവച്ചായിരുന്നു അന്ത്യം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 28 ആയി.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ ട്രിപ്പിൾ ലോക് ഡൗൺ തുടരും. നിയന്ത്രണങ്ങൽ ഒരാഴ്ചത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. . അതിവ്യാപന മേഖലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ കൂടുതല്‍ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

TRENDING:സ്വർണം അയച്ചത് ഫൈസൽ ഫരീദ്; സരിത്തും സ്വപ്നയും എൻ.ഐ.എ എഫ്.ഐ.ആറിൽ ഒന്നും രണ്ടും പ്രതികൾ [NEWS]'ആരിലൊക്കെ എത്തുമെന്ന നെഞ്ചിടിപ്പ് പലർക്കും ഉണ്ടാകും'; ‌NIA അന്വേഷണത്തെ കുറിച്ച് മുഖ്യമന്ത്രി
[NEWS]
'സ്വർണക്കടത്തിൽ തീവ്രവാദ ബന്ധം'; സ്വപ്നയുടെ ജാമ്യ ഹർജി പരിഗണിക്കേണ്ടത് പ്രത്യേക കോടതിയെന്ന് NIA [NEWS]
തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടിവന്നതും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയതും രോഗവ്യാപനം പരിധിവിടുന്ന ഘട്ടത്തിലാണ്. കോവിഡ് 19 തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് മാര്‍ച്ച് 11നാണ്. ജൂലൈ 9 ആയപ്പോള്‍ 481 കേസുകളായി. ഇതില്‍ 215 പേര്‍ വിദേശത്തു നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വന്നതാണ്. 266 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കംമൂലമാണ്. ഇന്നുമാത്രം തിരുവനന്തപുരത്ത് ആകെ പോസിറ്റീവായ 129 പേരില്‍ 105 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് വൈറസ് ബാധയുണ്ടായത്. ഈ കേസുകള്‍ വെച്ച് പഠനം നടത്തിയപ്പോള്‍ ജില്ലയില്‍ 5 ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. ഈ ക്ലസ്റ്ററുകള്‍ എല്ലാം തിരുവനന്തപുരം കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ചിട്ടുള്ളതാണ്.
Published by: Aneesh Anirudhan
First published: July 10, 2020, 10:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading