നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരണശേഷം രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം സ്വദേശിക്ക്

  COVID 19| സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരണശേഷം രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം സ്വദേശിക്ക്

  തിരുവനന്തപുരം നെട്ടയം സ്വദേശി മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു

  news18

  news18

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പന്‍(76) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 24 ആയി.

   ജൂണ്‍ 27നാണ് തങ്കപ്പന്‍ മുംബൈയില്‍നിന്ന് നാട്ടിലെത്തിയത്. അപ്പോള്‍ തന്നെ ഇദ്ദേഹത്തിന് ഗുരുതരമായ ശ്വാസകോശ രോഗങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്ന് അദ്ദേഹത്തെ നേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

   TRENDING:ടിക് ടോക് എന്ന വന്മരം വീണു; ഇനിയെന്ത്? [NEWS]Unlock 2.0 | ജൂലൈ 31 വരെ അന്താരാഷ്ട്ര വിമാന സർവീസുകളില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും അടഞ്ഞു കിടക്കും [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]

   കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സ്രവ സാമ്പിളുകളും പരിശോധനയ്ക്ക് എടുത്തിരുന്നു. 27ന് രാത്രി തന്നെ, അസുഖം മൂര്‍ച്ഛിച്ച് തങ്കപ്പന്‍ മരിച്ചു. കടുത്ത പ്രമേഹം അടക്കം ഗുരുതരമായ ശാരീരിക അസ്വസ്ഥതകൾ വേറെയും ഉണ്ടായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. തിങ്കളാഴ്ച രാത്രിയാണ് തങ്കപ്പന്റെ കോവിഡ് പരിശോധനാഫലം എത്തിയത്. ഇത് പോസിറ്റീവ് ആയിരുന്നു.
   First published:
   )}