Covid Death | കോഴിക്കോട് ഒരു കോവിഡ് മരണം കൂടി; രോഗ ബാധയുണ്ടായത് ആശുപത്രിയില്‍ നിന്ന്

വടകര വെള്ളികുളങ്ങര പുത്തന്‍ പുരക്കല്‍ സുലൈഖ(63) ആണ് മരിച്ചത്. ഹൃദയ രോഗ ചികിത്സ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്നു സുലൈഖ.

സുലൈഖ

സുലൈഖ

  • Share this:
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു കോവിഡ് രോഗി കൂടി മരിച്ചു. വടകര വെള്ളികുളങ്ങര പുത്തന്‍ പുരക്കല്‍ സുലൈഖ(63) ആണ് മരിച്ചത്. ഹൃദയ രോഗ ചികിത്സ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്നു സുലൈഖ.  പനി വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഈ മാസം രണ്ടിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോഴിക്കോട് മെട്രോ കാര്‍ഡിയാക് ആശുപത്രിയില്‍ നിന്ന് ഹൃദയരോഗ ചികിത്സ കഴിഞ്ഞ് കഴിഞ്ഞ 24നാണ് സുലൈഖ വീട്ടിലേക്ക് പോയത്. മെട്രോ ആശുപത്രിയിലെ 12 ഓളം നഴ്‌സുമാര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ നിന്നാണ് സുലൈഖക്കും രോഗം വന്നതെന്നാണ് സംശയം.
TRENDING:Gold Smuggling| സ്വർണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്ക്; യാത്രാനുമതി തേടി NIA[NEWS]രാമക്ഷേത്ര ശിലാസ്ഥാപനം: ആഗസ്റ്റ് 5 ദു:ഖദിനമായി ആചരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി[NEWS]TikTok| സെപ്റ്റംബർ 15 വരെ സമയം; അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്[NEWS]
വൃക്ക സംബന്ധമായ അസുഖലും പ്രമേഹവും സുലൈഖക്കുണ്ടായിരുന്നു. ജില്ലയില്‍ ആശുപത്രികളില്‍ നിന്നുള്ള കോവിഡ് രോഗബാധ തുടരുകയാണ്. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നാല് ഹൗസ് സര്‍ജന്‍മാര്‍ക്കും രണ്ട് നഴ്‌സുമാര്‍ക്കും കോവിഡ് ബാധിച്ചിരുന്നു.
Published by:Aneesh Anirudhan
First published:
)}