HOME » NEWS » Corona » ONE MORE COVID DEATH IN KERALA COVID CONFIRMED IN MAN WHO DIED YESTERDAY IN ERNAKULAM GG TV DTP

Covid Death|വീണ്ടും കോവിഡ് മരണം; എറണാകുളത്ത് ഇന്നലെ മരിച്ചയാൾക്ക് കോവിഡ്

79-കാരനായ ഇദ്ദേഹം പനി ബാധിച്ച് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു.

News18 Malayalam | news18-malayalam
Updated: July 11, 2020, 4:57 PM IST
Covid Death|വീണ്ടും കോവിഡ് മരണം; എറണാകുളത്ത് ഇന്നലെ മരിച്ചയാൾക്ക് കോവിഡ്
covid death
  • Share this:
എറണാകുളം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കഴിഞ്ഞ ദിവസം മരിച്ച  എറണാകുളം പുല്ലുവഴി സ്വദേശി പി കെ ബാലകൃഷ്ണനാണ്  കോവിഡ് സ്ഥിരീകരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം ഉണ്ടായതായി കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 29 ആയി. എറണാകുളം ജില്ലയില്‍ ഇത് മൂന്നാമത്തെ മരണമാണ്.

കെ  എസ് ആര്‍ ടി സി മുൻ ജീവനക്കാരനാണ് മരിച്ച ബാലകൃഷ്ണൻ. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇയാളുമായി സമ്പര്‍ക്കമുള്ളവരുടെ സ്രവം ശേഖരിച്ച് അയച്ചിട്ടുണ്ട്.  കുറുപ്പംപടി പൊലീസും ആരോഗ്യ വകുപ്പും ബാലകൃഷ്ണന്റെ വീട്ടിലെത്തി ബന്ധുക്കളുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്  രായമംഗലം പഞ്ചായത്തില്‍ അടിയന്തര  കമ്മിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.  യോഗത്തിന് ശേഷം നടപടി സ്വീകരിച്ച് സംസ്കാരം നടക്കും.

79-കാരനായ ഇദ്ദേഹം പനി ബാധിച്ച് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു. ഹൃദ്രോഗത്തിനു രണ്ടു മാസം മുൻപും ചികിത്സ തേടിയിരുന്നു.
TRENDING:COVID 19| കോഴിക്കോട്ടെ ഹാർബറുകൾ നിയന്ത്രിത മേഖലകളായി; പൊതുജനങ്ങൾക്ക് പ്രവേശനമില്ല
[NEWS]
England Vs WestIndies | ആദ്യ ടെസ്റ്റിൽ പിടിമുറുക്കി വെസ്റ്റ് ഇൻഡീസ്; മൂന്നാംദിനത്തിലെ ചിത്രങ്ങൾ കാണാം
[PHOTO]
Sushant Singh Rajput|സുശാന്തിന്റെ മരണം; സല്‍മാൻഖാന്റെ മുൻ മാനേജറുടെ മൊഴി രേഖപ്പെടുത്തി
[NEWS]


ആലുവയില്‍ കെഎസ്ഇബി ജീവനക്കാരനായ മകന്‍ മുഖേനയാണ് രോഗബാധ ഉണ്ടായതെന്നാണ് സൂചന. മകന് രണ്ടു ദിവസം മുമ്പ് പനി ബാധിച്ച് മാറിയിരുന്നു. കുടുംബാംഗങ്ങള്‍ക്കും പനി ഉണ്ടായെങ്കിലും കോവിഡ് പരിശോധന നടത്തിയില്ല. സമ്പര്‍ക്കമുള്ളവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പട്ടിക തയ്യാറാക്കി തുടങ്ങി. ആശുപത്രികളിലെ ജീവനക്കാര്‍ അടക്കം ക്വാറന്റീനില്‍ പോകേണ്ടിവരും. നേരത്തെ പനി ബാധിച്ച  കെ എസ് ഇ ബി ജീവനക്കാരനായ മകന്റെ സമ്പർക്ക പട്ടികയും നിർണ്ണായകമാണ്.
Published by: Gowthamy GG
First published: July 11, 2020, 4:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories