COVID 19| ആലപ്പുഴയിൽ മരിച്ച യുവാവിനും കോവിഡ്; സംസ്ഥാനത്ത് മരണം ഒൻപതായി

അബുദാബിയിൽ നിന്ന് കഴിഞ്ഞയാഴ്ചയാണ് ജോസ് ജോയി നാട്ടിലെത്തിയത്. തുടർന്ന് ആലപ്പുഴയിലെ കോവിഡ് സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.

News18 Malayalam | news18-malayalam
Updated: May 29, 2020, 11:01 PM IST
COVID 19| ആലപ്പുഴയിൽ മരിച്ച യുവാവിനും കോവിഡ്; സംസ്ഥാനത്ത് മരണം ഒൻപതായി
പ്രതീകാത്മക ചിത്രം
  • Share this:
കോവിഡ് നിരീക്ഷണത്തിലിരിക്കെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച യുവാവിന് രോഗം സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്ന് കഴിഞ്ഞയാഴ്ചയാണ് ജോസ് ജോയി നാട്ടിലെത്തിയത്. തുടർന്ന് ആലപ്പുഴയിലെ കോവിഡ് സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. കരൾ രോഗബാധിതനായിരുന്നു.

രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ മരിച്ചു. തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവല്ല ഇടിഞ്ഞില്ലം പ്രക്കാട്ട് ജോഷി മാത്യു (69) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.

ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന ജോഷി മേയ് 11ന് ദുബായ്-കൊച്ചി വിമാനത്തിലാണ് നാട്ടിലെത്തിയത്. പത്തനംതിട്ടയിലെ ക്വറന്റീൻ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. മേയ് 16ന് സാംപിൾ ശേഖരിക്കുന്നതുവരെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മേയ് 18ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരമായ പ്രമേഹ രോഗവുമുണ്ടായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി മേയ് 25ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 27 മുതല്‍ വെന്റിലേറ്ററിലായിരുന്നു.

സംസ്ഥാനത്താകെ കോവി‍ഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒൻപതായി.

TRENDING:ആപ്പ് ആപ്പായി; ഓൺലൈൻ മദ്യ വിതരണം നിലച്ചു [NEWS]കോവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിക്ക് ആറ് പഞ്ചായത്തുകളിലെ വ്യക്തികളുമായി പ്രാഥമിക സമ്പര്‍ക്കം' [NEWS]യുഡിഎഫിലെ അസംതൃപ്തർക്കു വാതിൽ തുറന്നിട്ട് CPM; ചർച്ചയ്ക്കു തയാറെന്ന് കോടിയേരി ബാലകൃഷ്ണൻ [NEWS]

Published by: Rajesh V
First published: May 29, 2020, 11:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading