Covid Death | സൗദിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് തൃശൂർ സ്വദേശി

സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 91 ആയി.

News18 Malayalam | news18-malayalam
Updated: June 23, 2020, 10:42 PM IST
Covid Death | സൗദിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് തൃശൂർ സ്വദേശി
വിനോദ് ചിറയത്ത്
  • Share this:
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. അൽകോബാറിൽ തൃശൂർ കല്ലേറ്റിൻകര ഐശ്വര്യ വിഹാറിൽ വിനോദ് ചിറയത്ത്  (65) ആണ് മരിച്ചത്. 27 വർഷമായി ഒരു സ്വകാര്യ കോൺട്രാക്ടിങ് കമ്പനിയിൽ മാനേജരായിരുന്നു.
പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ പത്തു ദിവസമായി അൽ കോബാർ ദോസരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ശ്വാസ തടസ്സം ശക്തമായതോടെ അൽ കോബാർ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഭാര്യ: ഷീല. മക്കൾ: ഐശ്വര്യ, അശ്വിൻ.

തിങ്കളാഴ്ച കോതമംഗലം സ്വദേശിനായായ ബിജി ജോസ് (52) കോവിഡ് ബാധിച്ച് മരിച്ചു. നഴ്സായിരുന്നു. ഞായറാഴ്ച കോവിഡ‍് ബാധിച്ച് സൗദി അറേബ്യയിൽ നാലുപേരടക്കം ഗൾഫിൽ അഞ്ച് മലയാളികളാണ് മരിച്ചത്. കൊല്ലം തെന്മല സ്വദേശി സുനിൽ കുമാർ പുരുഷോത്തമൻ(43), കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി പ്രേമൻ എന്നിവർ ദമാമിലും കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷൈജൽ(34) റിയാദിലും മലപ്പറും പാണ്ടിക്കാട് സ്വദേശി അബ്ദുൽ കരീം(60) മക്കയിലുമാണ് മരിച്ചത്. കണ്ണൂർ ഏഴോം സ്വദേശി എം.പി.രാജൻ (50 ) ആണ് ബഹ്റൈനിൽ കോവിഡ് ബാധിച്ചു മരിച്ചത്.
TRENDING:രഹന ഫാത്തിമയ്ക്കെതിരെ പോക്സോ കേസെടുക്കുമോ? പൊലീസ് -നിയമ വൃത്തങ്ങൾക്കിടയിൽ ചർച്ച സജീവം [NEWS]Rakhi Sawant | അവൻ എന്റെ ഗർഭപാത്രത്തിൽ പിറവിയെടുക്കും; സുശാന്ത് സിംഗ് പുനർജ്ജനിക്കുമെന്ന വാദവുമായി രാഖി സാവന്ത് [NEWS]'സിപിഎമ്മും ജമാഅത്തെ ഇസ്ലാമിയും ചര്‍ച്ച നടത്തി, തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കി': ഒ.അബ്ദുറഹ്മാന്‍ [NEWS]

സുനിൽ കുമാർ കോവിഡ് ബാധിച്ച് പത്തു ദിവസമായി ദമാം സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുഹമ്മദ് ഷൈജൽ റിയാദ് സുലൈമാൻ അൽ ഹബീബ് ആശുപത്രിയിലാണ് മരിച്ചത്. അബ്ദുൽ കരീം, മക്ക അൽ നൂർ ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെയാണ് മരിച്ചത്. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 91 ആയി.
First published: June 23, 2020, 10:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading