നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| അബുദാബിയില്‍ മലയാളി യുവാവ് മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 42 ആയി

  COVID 19| അബുദാബിയില്‍ മലയാളി യുവാവ് മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 42 ആയി

  Covid 19 in UAE| യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 11 ആയി. ഗൾഫിൽ ഇതുവരെ 15 മലയാളികളാണ് രോഗബാധിതരായി മരിച്ചത്.

  അജി ഗോപിനാഥ്

  അജി ഗോപിനാഥ്

  • Share this:
   അബുദാബി: മലയാളി യുവാവ് കൊറോണ ബാധിച്ച് മരിച്ചു. പത്തനംതിട്ട കോട്ടാങ്ങല്‍ പുത്തൂര്‍പ്പടി തടത്തില്‍ പടിഞ്ഞാറേതില്‍ അജി ഗോപിനാഥ് (42) ആണ് മരിച്ചത്. യൂണിവേഴ്‌സല്‍ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 42 ആയി.

   ജോണ്‍സണ്‍ ഐ ടി സി മുന്‍ അധ്യാപകനും റേഡിയോ മെക്കാനിക്കുമായ പാടിമണ്‍ തടത്തേല്‍ ഗോപിനാഥന്റെയും ഓമനയുടെയും മകനാണ്. വായ്പൂര് പെരുമ്പാറ തോങ്കടയില്‍ കുടുംബാംഗം രേഖ (സോനു) യാണ് ഭാര്യ. മക്കള്‍ അനഞ്ജയ്(6) ഹണി (4). ഭാര്യയും മക്കളും ഭാര്യാമാതാവ് വായ്പൂര് പെരുമ്പാറ തോണ്ടറയില്‍ ശാന്തമ്മയും അബുദാബിയിലുണ്ട്. ഇവര്‍ അവിടെ നിരീക്ഷണത്തിലാണ്. 12 വര്‍ഷം മുന്‍പാണ് അബുദാബിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

   BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]Covid 19: 'കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് ഉണ്ടായത്'; ലാബിൽനിന്ന് പുറത്തുവന്നതല്ല: ലോകാരോഗ്യസംഘടന [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]

   യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 11 ആയി. ഗൾഫിൽ ഇതുവരെ 15 മലയാളികളാണ് രോഗബാധിതരായി മരിച്ചത്.   Published by:Rajesh V
   First published:
   )}