HOME » NEWS » Corona »

Covid 19 | 'കൊറോണവൈറസിൽനിന്ന് നമ്മെ രക്ഷിക്കാൻ ദൈവത്തിന് മാത്രമെ സാധിക്കു': കർണാടക ആരോഗ്യമന്ത്രി

"കൊറോണ വൈറസിനെ നിയന്ത്രിക്കാൻ ആർക്കാണ് കഴിയുക? നിലവിലെ സാഹചര്യത്തിൽ, ദൈവം മാത്രമേ നമ്മെ രക്ഷിക്കൂ"

News18 Malayalam | news18-malayalam
Updated: July 16, 2020, 7:12 AM IST
Covid 19 | 'കൊറോണവൈറസിൽനിന്ന് നമ്മെ രക്ഷിക്കാൻ ദൈവത്തിന് മാത്രമെ സാധിക്കു': കർണാടക ആരോഗ്യമന്ത്രി
Sriramulu
  • Share this:
ബംഗളൂരു: കർണാടകയിൽ ദിനംപ്രതി കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുകയറുന്നു. ഇതിനിടെ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കാത്തതിനെതിരെ മുന്നറിയിപ്പുമായി കർണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമലു രംഗത്തെത്തി. ഇപ്പോഴത്തെ അവസ്ഥയിൽ ദൈവത്തിന് മാത്രമേ വൈറസിൽ നിന്ന് നമ്മെ രക്ഷിക്കാനാകു, അല്ലെങ്കിൽ ജനങ്ങളെ അണുബാധയെക്കുറിച്ച് ബോധവാന്മാരാക്കണം, അവർ മുഖംമൂടി ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം” സംസ്ഥാന ആരോഗ്യമന്ത്രി ബി ശ്രീരാമുലു ചിത്രദുർഗയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സമ്പന്നരെന്നോ ദരിദ്രരെന്നോ, പോലീസ്, ഡോക്ടർമാർ, രാഷ്ട്രീയക്കാർ, നിയമസഭാ സാമാജികർ എന്നിങ്ങനെ ഒരു വ്യത്യാസവുമില്ലാതെയാണ് വൈറസ് വ്യാപിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ശ്രീരാമുലു, ലോകമെമ്പാടുമുള്ള കേസുകൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, അടുത്ത രണ്ട് മാസത്തിനുള്ളിൽ അപകടകരമായ നിലയിലേക്ക് ഉയരുമെന്ന് പറഞ്ഞു.

"കൊറോണ വൈറസിനെ നിയന്ത്രിക്കാൻ ആർക്കാണ് കഴിയുക? നിലവിലെ സാഹചര്യത്തിൽ, ദൈവം മാത്രമേ നമ്മെ രക്ഷിക്കൂ. അല്ലാത്തപക്ഷം, അതിന്റെ (വൈറസ്) പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണം. ഞങ്ങൾ തെറ്റുകൾ വരുത്തിയിട്ടുണ്ടെങ്കിൽ, ശിക്ഷ നേരിടേണ്ടിവരും," ശ്രീരാമുലു പറഞ്ഞു. ചിത്രദുർഗ ജില്ലയിലെ മൊളക്കൽമുരു റിസർവ്ഡ് അസംബ്ലി വിഭാഗത്തിൽ നിന്നുള്ള ഭരണകക്ഷിയായ ബിജെപിയുടെ നിയമസഭാംഗം ആണ് ശ്രീരാമലു.

മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നിയമസഭാ സാമാജികരുടെയും അശ്രദ്ധ മൂലമാണ് സംസ്ഥാനത്ത് കേസുകൾ വർദ്ധിക്കുന്നതെന്ന പ്രതിപക്ഷ ആരോപണത്തെ തള്ളിപ്പറഞ്ഞ ശ്രീരാമുലു, അൺലോക്ക് ആരംഭിച്ചതു മുതൽ കേസുകൾ ക്രമാനുഗതമായി ഉയരാൻ തുടങ്ങിയെന്നും കർണാടക മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെന്നും പറഞ്ഞു. എന്നാൽ ജനങ്ങൾ നിരന്തരം മാർഗനിർദേശങ്ങൾ ലംഘിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
TRENDING:'നന്നായി ഇംഗ്ലീഷ് സംസാരിച്ചിട്ടോ സുന്ദരനായിട്ടോ കാര്യമില്ല'; സച്ചിൻ പൈലറ്റിനെ പരിഹസിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് [NEWS]Kerala Blasters|യുവ പ്രതിഭകളുമായി ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു; റിത്വിക് ദാസ് കേരള ബ്ലാസ്റ്റേഴ്സിൽ [NEWS]നിർമ്മാതാക്കളുടെ ഭീഷണിക്ക് വഴങ്ങാതെ അമ്മ; പ്രതിഫലം കുറയ്ക്കാനുള്ള നിർദേശം നൽകാനാവില്ലെന്ന് താരസംഘടന [NEWS]
കർണാടകയിൽ ബുധനാഴ്ച 3,176 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 18,466 പേർ രോഗമുക്തി നേടി. 27,853 പേർ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ഇതുവരെ 47,253 പേർക്ക് രോഗം ബാധിച്ചു.
Published by: Anuraj GR
First published: July 16, 2020, 7:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories