ന്യൂഡൽഹി:ചികിത്സ പൂർത്തിയാക്കിയ കോവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇന്ത്യയിൽ കോവിഡ് -19 രോഗികളുടെ എണ്ണം 60,000 ന് അടുത്തായ സാഹചര്യത്തിലാണ് ഡിസ്ചാർജ് മാനദണ്ഡം പുതുക്കിയത്. ഗുരുതര കോവിഡ് കേസുകളിൽ മാത്രം ഡിസ്ചാർജിന് മുമ്പ് ഒരിക്കൽ പരിശോധന നടത്തിയാൽ മതിയെന്നാണ് പുതിയ മർഗനിർദേശം.
നിലവിൽ 24 മണിക്കൂർ ഇടവേളയിൽ നടത്തുന്ന രണ്ട് സ്രവ പരിശോധനകൾ നെഗറ്റീവ് ആണെങ്കിൽ മാത്രമാണ് ഡിസ്ചാർജ് ചെയ്യുന്നത്. കഴിഞ്ഞയാഴ്ചമാത്രം 20,000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
നേരിയ രോഗലക്ഷണങ്ങൾ(mild, very mild,pre symptomatic കേസുകൾ) ഉള്ളവരിൽ മൂന്ന് ദിവസമായി പനി ഇല്ലെങ്കിൽ, പത്ത് ദിവസത്തിന് ശേഷം രോഗലക്ഷണങ്ങൾ കാണിച്ചില്ലെങ്കിൽ ടെസ്റ്റ് ചെയ്യാതെ ഡിസ്ചാർജ് ചെയ്യാം. കോവിഡ് പരിശോധന നടത്തേണ്ടതില്ല.
ചികിത്സാകാലയളവിൽ ഇവർക്ക് താപനില പരിശോധന, പൾസ് ഓക്സിമെട്രി നിരീക്ഷണം തുടങ്ങിയ പരിശോധനകൾ സ്ഥിരമായി നടത്തണം. എന്നാൽ ഡിസ്ചാർജിന് മുൻപ് ഓക്സിജൻ സാച്ചുറേഷൻ 95ശതമാനത്തിന് താഴെ പോയാൽ കോവിഡ് കെയർ സെന്ററുകളിൽ തുടരണം.
You may also like:''സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ യാത്ര ജീവനേകാൻ; ലാലി ടീച്ചർ ജീവിക്കും അഞ്ചുപേരിലൂടെ
[NEWS]'''കേരളത്തിലേക്കുള്ള പാസ് വീണ്ടും നൽകിത്തുടങ്ങി; റെഡ് സോണിൽ നിന്നുള്ളവർക്ക് പ്രവേശനമില്ല
[NEWS]കൂഒന്നര മാസത്തോളമായി ബ്യൂട്ടി പാർലറുകൾ ഇല്ല; പ്രിയ നടിമാരുടെ ഇപ്പോഴത്തെ ലുക്ക് ഇങ്ങനെ
[PHOTO]
ഡിസ്ചാർജിനുശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയാലും ഏഴു ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന് നിർദ്ദേശിക്കുന്നു. എന്നാൽ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ കോവിഡ് കെയർ സെന്ററുകളുമായി ബന്ധപ്പെടണം.
കോവിഡ് ഹെൽത്ത് സെന്ററുകളിൽ ചികിത്സയിലുളള തീവ്രത കുറഞ്ഞ കേസുകൾക്ക് മൂന്ന് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ ഇല്ലാതാവുകയും അടുത്ത നാല് ദിവസം ഓക്സിജൻ സാച്ചുറേഷൻ 95 ശതമാനത്തിന് മുകളിൽ നിൽക്കുകയും ചെയ്താൽ പത്ത് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യാം. ഈ കാലയളവിൽ രോഗലക്ഷണങ്ങൾ ഉണ്ടാവാൻ പാടില്ല. ഡിസാചാർജിന് മുൻപ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് പുതുക്കിയ മാനദണ്ഡം വ്യക്തമാക്കുന്നു.
രോഗപ്രതിരോധശേഷി കുറഞ്ഞവരിലെ തീവ്രത കൂടിയ കേസുകളുടെ ഡിസ്ചാർജ് പല മാനദണ്ഡങ്ങൾ ആശ്രയിച്ചാണുള്ളത്. രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാവരുത്. ആർടി-പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ഫലം വന്നാൽ മാത്രം ഡിസ്ചാർജ് അനുവദിക്കാം.
എച്ച് ഐ വി ബാധിതരും ഹൃദ്രോഗമുള്ള രോഗികളും ഉൾപ്പെടുന്നതാണ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗം. 17,846 പേർക്ക് രോഗം ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona outbreak, Corona Virus India, Corona virus spread, Coronavirus, Coronavirus in kerala, Coronavirus symptoms, Coronavirus update, Covid 19