• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • മദ്യശാലകള്‍ തുറന്നിടാന്‍ പഞ്ചാബിനെ കൂട്ടുപിടിച്ചത് അപഹാസ്യം: ഉമ്മന്‍ ചാണ്ടി

മദ്യശാലകള്‍ തുറന്നിടാന്‍ പഞ്ചാബിനെ കൂട്ടുപിടിച്ചത് അപഹാസ്യം: ഉമ്മന്‍ ചാണ്ടി

'പഞ്ചാബ് സര്‍ക്കാരിന്റെ അവശ്യവസ്തു പട്ടികയില്‍ ബിവറേജസ് (പാനീയം) എന്നു കണ്ട് തെറ്റദ്ധരിച്ചതാണെങ്കില്‍ ആ തെറ്റ് തിരുത്തണം'

ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം)

ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം)

 • Share this:
  തിരുവനന്തപുരം: കേരളത്തിലെ ആരാധനാലയങ്ങള്‍ അടച്ചിട്ട് ബിവറേജസ് ഔട്ട് ലെറ്റുകൾ തുറന്നിടാന്‍ പഞ്ചാബിലെ മുഖ്യമന്ത്രിയെ കൂട്ടുപിടിച്ച കേരള മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം അപഹാസ്യമാണെ് കോണ്‍ഗ്രസ് പ്രവര്‍ത്തിക സമിതി അംഗം ഉമ്മന്‍ ചാണ്ടി. പഞ്ചാബില്‍ ബാറുകളും മദ്യവിതരണ കേന്ദ്രങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്. പഞ്ചാബ് സര്‍ക്കാരിന്റെ അവശ്യവസ്തു പട്ടികയില്‍ ബിവറേജസ് (പാനീയം) എന്നു കണ്ട് തെറ്റദ്ധരിച്ചതാണെങ്കില്‍ ആ തെറ്റ് തിരുത്തണമെന്ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

  മദ്യപാനം കൊറോണാ വൈറസ് രോഗത്തിന് ആക്കംകൂട്ടുമെന്ന വിദഗ്ധ അഭിപ്രായം വിന്നിട്ടും സർക്കാർ നിലപാട് മാറ്റാത്തത് പ്രതിഷേധാര്‍ഹമാണ്. മരുന്നുവാങ്ങാന്‍ പുറത്തിറങ്ങണമെങ്കില്‍ അനുവാദം വേണമെിരിക്കെ ബിവറേജസ് വിതരണകേന്ദ്രങ്ങള്‍ക്കു മുമ്പില്‍ സര്‍വ്വസ്വാതന്ത്ര്യവും നല്കിയത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണ്. വടകര ബിവറേജസ് കോര്‍പ്പറേഷന്റെ വിതരണകേന്ദ്രത്തിന്റെ മുമ്പില്‍ മദ്യം വാങ്ങുവാന്‍ എത്തിയ വന്‍ ജനക്കൂട്ടത്തെ ലാത്തിചാര്‍ജ് ചെയ്യുന്നത് എല്ലാ ദൃശ്യമാധ്യങ്ങളിലും കണ്ടു. ഈ സാഹചര്യത്തിൽ ജനസാിദ്ധ്യവും ജനസമ്പര്‍ക്കവും കുറയ്ക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന് എന്തു സാംഗത്യമാണുള്ളതെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.
  BEST PERFORMING STORIES:പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും [NEWS]ലോക്ക് ഡൗൺ: ആറു ജില്ലകളിൽ നിരോധനാജ്ഞ [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]

  മുഖ്യമന്ത്രി പങ്കെടുത്ത ബാങ്കേഴ്‌സ് യോഗത്തില്‍ കടങ്ങള്‍ക്ക് മോറട്ടോറിയം നല്കാന്‍ അനുകൂലമായ നിലപാട് ബാങ്കുകള്‍ എടുത്തെങ്കിലും 2020 ജനുവരി 31 വരെ കുടിശ്ശിക ഇല്ലാതെ തിരിച്ചടവ് നല്കിയ ഇടപാടുകാര്‍ക്കായി ഈ ആനുകൂല്യം പരിമിതപ്പെടുത്തിയാണ് ഉത്തരവ് ഇറങ്ങിയത്. ഈ ഉത്തരവ് അനുസരിച്ച് അര്‍ഹിക്കുന്ന ഒരാള്‍ക്കു പോലും ആനുകൂല്യം ലഭിക്കുകയില്ല. മുഖ്യമന്ത്രി ഈ കാര്യത്തില്‍ വീണ്ടും ഇടപെട്ട് ജപ്തി നടപടികള്‍ ഒരു വര്‍ഷത്തേയ്ക്ക് നിര്‍ത്തിവയ്പ്പിക്കുകയും കടങ്ങള്‍ക്ക് പരമാവധി ഇളവ് നല്കുവാന്‍ ബാങ്കുകളെ പ്രേരിപ്പിക്കുകയും വേണം.

  64000-ത്തിലധികം പേരാണ് ഇപ്പോള്‍ വീടുകളില്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ക്വാറന്റീനിലുമായി ഉള്ളത്. ജോലിക്ക് പോകാതെ ജീവിക്കാന്‍ കഴിയാത്തവര്‍ ഇവരിലുണ്ട്. അങ്ങനെ ഉള്ളവരുടെ കുടുംബത്തിന് അടിയന്തരമായ സാമ്പത്തിക സഹായം അനുവദിക്കണം.

  സൗജന്യ റേഷന്‍ നല്കുന്നതിനോടൊപ്പം ഓണക്കാലത്ത് കൊടുക്കുന്നതുപോലെയുള്ള കിറ്റ് കൊടുക്കുവാന്‍ സര്‍ക്കാര്‍ തയാറാകണം. അരിയും മറ്റു അത്യാവശ്യ സാധനങ്ങളും ഉള്‍പ്പെടുത്തിയ കിറ്റ് വലിയ സഹായമാകും.

  മുഖ്യമന്ത്രി പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജില്‍ വലിയ പങ്ക് കുടിശ്ശിക കൊടുത്തു തീര്‍ക്കാനുള്ള തുക ആണെങ്കിലും ഇത്രയും തുക ജനങ്ങളുടെ കൈയില്‍ ഈ സമയത്ത് എത്തുന്നത് പ്രയോജനം ചെയ്യും. പാക്കേജ് എത്രയും വേഗം നടപ്പിലാക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

  ഇറാന്‍, മലേഷ്യ, മാല്‍ഡോവ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കു്ന്ന മലയാളികളെ തിരിച്ച് കൊണ്ടുവരുന്നതിന് കേന്ദ്ര ഗവമെന്റില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
  First published: