നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid | 'തലസ്ഥാനത്തെ രോഗവ്യാപനം നാണക്കേട്'; കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി

    Covid | 'തലസ്ഥാനത്തെ രോഗവ്യാപനം നാണക്കേട്'; കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി

    ഏറ്റവും കൂടുതൽ അളുകൾ വരുന്ന ഈ സ്ഥലത്ത് ഒരു നിയന്ത്രണവുമില്ലാതെ ഒരു ടെക്സ്റ്റൈൽസ് ഷോപ്പ് എങ്ങനെ പ്രവർത്തിച്ചുവെന്നത് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.

    പിണറായി വിജയൻ

    പിണറായി വിജയൻ

    • Share this:
      തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടും തലസ്ഥാനത്തെ രോഗവ്യാപനം സംസ്ഥാനത്തിനാകെ നാണക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം  16- ന് ചേർന്ന കോവിഡ് അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. യോഗത്തിന്റെ മിനിട്സിന്റെ പകർപ്പ് News 18 ന് ലഭിച്ചു.

      ഏറ്റവും കൂടുതൽ അളുകൾ വരുന്ന ഈ സ്ഥലത്ത്  ഒരു നിയന്ത്രണവുമില്ലാതെ ഒരു  ടെക്സ്റ്റൈൽസ് ഷോപ്പ് എങ്ങനെ പ്രവർത്തിച്ചുവെന്നത് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. ഇനിയും ഇത്തരത്തിലുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര, തദ്ദേശ സ്വയംഭരണ വകുപ്പുകളോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. എന്നാൽ യോഗം ചേർന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇന്ന് മാത്രമാണ് ഈ ടെക്സ്റ്റൈൽസുകൾക്കെതിരെ കോർപറേഷൻ നടപടി സ്വീകരിച്ചത്.

      രാമചന്ദ്രൻ, പോത്തീസ് എന്നീ ടെക്സ്റ്റൈൽസുകളുടെ ലൈസൻസ് ഇന്നാണ് നഗരസഭ റദ്ദാക്കിയത്. രാമചന്ദ്രനിലെ 78  ജീവനക്കാർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 1600 പേർ ഇവിടെ സാധനങ്ങൾ വാങ്ങാനെത്തിയതായാണ് സർക്കാർ കണക്ക്.
      TRENDING:പിണറായി സര്‍ക്കാരിനെതിരെയുള്ള ആരോപണം: CPM കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം; യെച്ചൂരിക്ക് കത്തയച്ച് ചെന്നിത്തല [NEWS]Delhi Rain | നോക്കിനിൽക്കേ വീട് കുത്തൊഴുക്കിൽ തകർന്നടിഞ്ഞു ; ഡൽഹിയിൽ കനത്ത മഴ [NEWS] അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയില്‍നിന്ന് ഒഴിവാക്കി [NEWS]
      "ജൂൺ മാസത്തിൽ തന്നെ പാസ് ഇല്ലാതെ തമിഴ്നാട്ടിൽനിന്നും ആളുകളെ ഈ സ്ഥാപനം ഇങ്ങോട്ടു കൊണ്ടുവന്നതായി ഇന്റലിജൻസ് വിഭാഗം ജില്ലാഭരണകൂടത്തെയും പൊലീസിനെയും അറിയിച്ചിരുന്നു. ഇതു സംബന്ധിച്ചു തുടർനടപടികൾ സ്വീകരിക്കുന്നതിൽ കാലതാമസം ഉണ്ടായി. പ്രശ്നം ആവർത്തിക്കാതിരിക്കാൻ ആഭ്യന്തര വകുപ്പ് ശ്രദ്ധിക്കണം."- മുഖ്യമന്ത്രി നിർദ്ദേശിച്ചു.

      ഇപ്പോൾ ജീവനക്കാർക്ക് മാത്രമാണ് പരിശോധന നടത്തിയത്. സാധനം വാങ്ങാൻ എത്തിയവരെകൂടി പരിശോധിക്കുമ്പോൾ സംഗതിയുടെ ഗൗരവം ബോധ്യപ്പെടും. ഈ രീതിയിൽ എങ്ങനെ മുന്നോട്ടു പോകുമെന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കണെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
      Published by:Aneesh Anirudhan
      First published:
      )}