ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ ഇപ്പോഴും 1.63 കോടി കോവിഡ് വാക്സിന് ഡോസുകള്‍ ലഭ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. 24 കോടിയിലധികം വാക്സിന് സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിക്കുന്നത് വഴിയും സൗജന്യമായും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്കാനായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ പാഴാക്കിയ വാക്സിന് ഉള്‍പ്പെടെ 22,96,95,199 ഡോസ് ഉപയോഗിച്ചു.
32,42,503 സെക്ഷനുകളിലൂടെ 23,13,22,413 വാക്സിന് ഡോസുകള്‍ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. 1,63,85,701 കോവിഡ് വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്രം അറിയിച്ചു.
അതേസമയം രാജ്യത്ത് കോവിഡ് രോഗ വ്യാപനം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,89,232 പേര് കഴിഞ്ഞ ഇന്നലെ രോഗമുക്തി നേടി. കഴിഞ്ഞ ദിവസമുണ്ടായ 2677 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ കണക്കു പ്രകാരം രാജ്യത്തെ ആക്റ്റീവ് കേസുകള്‍ 15ലക്ഷത്തില്‍ താഴെയെത്തി. 52 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട് പ്രകാരം ഉള്ളത്.
Also Read-'പിസ്സ വീട്ടിലെത്തിക്കാമെങ്കില്‍ റേഷന്‍ എന്തുകൊണ്ട് എത്തിച്ചുകൂടാ'; കേന്ദ്ര സര്‍ക്കാരിനെതിരെ അരവിന്ദ് കെജ്രിവാള്
തുടര്‍ച്ചയായ 24-ാം ദിവസവും രാജ്യത്ത് പ്രതിദിന കേസിനെക്കാള്‍ ഉയര്‍ന്ന രോഗമുക്തി നിരക്ക് റിപ്പോര്‍ട്ട് ചെയ്തതും ആശ്വാസകരമായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇതോടെ 93.67%മായി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് 23 കോടിയിലേറെ പേര് കൊവിഡ് വാക്സിന് സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതിനിടെ പഞ്ചാബില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നല്കിയ വാക്സീന്റെ 71 ശതമാനവും വാങ്ങിയത് ഒറ്റ ആശുപത്രിയാണെന്ന കണക്കുകള്‍ പുറത്ത് വന്നു . 42,000 ഡോസുകളില്‍ 30,000 ഡോസും ലഭിച്ചത് മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റആശുപത്രിക്കാണ്. ബാക്കി 39 ആശുപത്രികള്‍ക്ക് 100 മുതല്‍ 1000 ഡോസ് മാത്രമാണ് ലഭിച്ചത്.
Also Read-ബിജെപി കേന്ദ്രനേതൃത്വം രാജി ആവശ്യപ്പെടുന്നതുവരെ മുഖ്യമന്ത്രിപദത്തില്‍ തുടരും; ബി എസ് യെദ്യൂരപ്പ
എച്ച്.ഐ.വി ബാധിതയായ 36 കാരിയില്‍ നോവല്‍ കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചത് 32 തവണ. ദക്ഷിണാഫ്രിക്കയിലെ കേപ്ടൌണ് സ്വദേശിനിയിലാണ് ഈ പ്രതിഭാസം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഏകദേശം 216 ദിവസം യുവതിയുടെ ശരീരത്തില്‍ വിവിധ വകഭേദങ്ങളിലുള്ള കൊറോണ വൈറസ് ഉണ്ടായിരുന്നതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്രയും കാലത്തിനിടയിലാണ് 32 തവണ വൈറസിന് ജനിതകമാറ്റം സംഭവിച്ചത്. മെഡിക്കല്‍ ജേര്‍ണലായ മെഡ്റെക്സിവില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആണ് ഇതുമായി ബന്ധപ്പെട്ട പഠനത്തിന്റെ വിശദാംശങ്ങളുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.