പത്ത് ദിവസത്തിനുള്ളിൽ കാൻസർ സെന്ററിലെ നൂറോളം പേർക്ക് കോവിഡ് 19; ഒഡീഷയിൽ അന്വേഷണത്തിന് ഉത്തരവ്

രോഗ വ്യാപനമുണ്ടായതോടെ സ്ഥാപനം സീൽ ചെയ്ത് സാനിറ്റൈസ് ചെയ്തു. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: July 6, 2020, 12:46 PM IST
പത്ത് ദിവസത്തിനുള്ളിൽ കാൻസർ സെന്ററിലെ നൂറോളം പേർക്ക് കോവിഡ് 19; ഒഡീഷയിൽ അന്വേഷണത്തിന് ഉത്തരവ്
പ്രതീകാത്മക ചിത്രം
  • Share this:
ഒഡീഷയിലെ കട്ടക് ജില്ലയിൽ കാൻസർ സെന്ററിൽ പത്ത് ദിവസത്തിനുള്ളിൽ കോവിഡ് 19 ബാധിച്ചത് നൂറോളം പേർക്ക്. രോഗികളും ജീവനക്കാരും ആരോഗ്യപ്രവർത്തകരുമടക്കമുള്ളവർക്കാണ് രോഗ വ്യാപനമുണ്ടായത്.

കട്ടക്കിലെ ആചാര്യ ഹരിഹർ റീജണൽ കാൻസർ റിസർച്ച് സെന‍്ററിലാണ് സംഭവം. രോഗ വ്യാപനമുണ്ടായതോടെ സ്ഥാപനം സീൽ ചെയ്ത് സാനിറ്റൈസ് ചെയ്തു. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച്ച കണ്ടെത്തിയാൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ ഭബാനി ശങ്കർ ചയ്നി അറിയിച്ചു.
TRENDING: Triple LockDown in Thiruvananthapuram | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ അറിയേണ്ടതെല്ലാം [NEWS]COVID 19 വായുവിലൂടെ പകരും; നിർദേശങ്ങൾ പരിഷ്കരിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ശാസ്ത്രജ്ഞർ [NEWS]Covid 19| കൊച്ചിയിലും ആശങ്ക ഉയരുന്നു; വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ് [NEWS]
രോഗവ്യപാനം തടയാൻ അധികൃതർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെന്ന് ആശുപത്രിയിലെ അന്തേവാസികൾ ആരോപിക്കുന്നു. കാൻസർ സെന്ററിലെ ഒരു രോഗിക്ക് രോഗ ബാധയേറ്റിരുന്നു. ഇയാളെ മുൻകരുതലുകളോടെ ചികിത്സിക്കാതിരുന്നതാണ് നൂറോളം പേർ രോഗികളാകാൻ കാരണമെന്നാണ് ആരോപണം.

കോവിഡ് ബാധിച്ചവരെ ഭുവനേശ്വരിലെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. 190 കോവിഡ് കേസുകളാണ് കട്ടക്കിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിഭാഗവും കാൻസർ സെന്ററിലുള്ളവരാണ്.

രോഗവ്യാപനമുണ്ടായ സാഹചര്യത്തിൽ നഗരത്തിൽ ബുധനാഴ്ച്ച വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
Published by: Naseeba TC
First published: July 6, 2020, 12:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading