Covid 19 | ഒറ്റദിവസത്തിനിടെ 325 മരണം;11502 പോസിറ്റീവ് കേസുകൾ; രാജ്യത്ത് രോഗബാധിതർ കുതിച്ചുയരുന്നു

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം എൺപത് ലക്ഷത്തോടടുക്കുകയാണ്. 7,995,877 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

News18 Malayalam | news18-malayalam
Updated: June 15, 2020, 11:01 AM IST
Covid 19 | ഒറ്റദിവസത്തിനിടെ 325 മരണം;11502 പോസിറ്റീവ് കേസുകൾ; രാജ്യത്ത് രോഗബാധിതർ കുതിച്ചുയരുന്നു
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം എൺപത് ലക്ഷത്തോടടുക്കുകയാണ്. 7,995,877 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
  • Share this:
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ദിനംപ്രതിം പതിനായിരക്കണക്കിന് പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇക്കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 11502 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,32,424 ആയി ഉയർന്നു.

325 മരണവും ഒറ്റദിവസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 9,520 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 169797 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 153106 പേരാണ് ചികിത്സയിൽ തുടരുന്നത്.

TRENDING:BREAKING | എം.ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണൻ അന്തരിച്ചു [NEWS]RIP Sushant Singh Rajput | താരത്തിന്‍റെ സാമ്പത്തികവും വ്യക്തിപരവുമായ വിവരങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് [NEWS]Shocking | പാമ്പ് പിടിക്കാനെത്തിയ യുവാവ് പാമ്പിന്‍റെ കടിയേറ്റ് മരിച്ചു [NEWS]
അതേസമയം ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം എൺപത് ലക്ഷത്തോടടുക്കുകയാണ്. 7,995,877 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 435,598 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

First published: June 15, 2020, 11:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading