ഐസിഎംആറിന്റെ (ICMR) ഏറ്റവും പുതിയ ദേശീയ സിറോ സർവേ റിപ്പോർട്ട് പ്രകാരം 10 വയസിന് മുകളിലുള്ള 21 ശതമാനം ആളുകൾക്കും കോവിഡ് ബാധിച്ചതായി തെളിവുകൾ വ്യക്തമാക്കുന്നു. വലിയൊരു വിഭാഗം ആളുകൾ ഇപ്പോഴും കോവിഡ് ബാധിക്കാൻ സാധ്യതയുള്ളവരാണെന്ന് സർക്കാർ വ്യക്തമാക്കി.
Also Read-
ജമ്മുകശ്മീരിന് പ്രത്യേക പദവി: കേന്ദ്ര സർക്കാറിനെ തള്ളിപറഞ്ഞതിൽ ഖേദം പ്രകടിപ്പിച്ച് ഷാ ഫൈസൽഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) മൂന്നാം ദേശീയ സീറോ സർവേ കഴിഞ്ഞ വർഷം ഡിസംബർ 7 നും ജനുവരി 8 നും ഇടയിലാണ് നടത്തിയത്. 18 വയസിന് മുകളിൽ പ്രായമുള്ള 28,589 പേരിൽ 21.4 ശതമാനം പേർക്കും ഈ കാലയളവിൽ നടത്തിയ സർവേയിൽ കൊറോണ വൈറസ് അണുബാധ കണ്ടെത്തിയതായി ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു, സർവേയിൽ പങ്കെടുത്ത 10 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 25.3 ശതമാനം പേർക്കും രോഗം പിടിപെട്ടിട്ടുണ്ട്.
Also Read-
Covid Vaccine | ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്തത് 1.56 കോടി ഡോസ് വാക്സിൻനഗര പ്രദേശങ്ങളിലെ ചേരികളിലും (31.7 ശതമാനം) നഗരങ്ങളിലെ മറ്റ് പ്രദേശങ്ങളിലും (26.2 ശതമാനം) താമസിക്കുന്നവർക്ക് ഗ്രാമീണ മേഖലയിലെ (19.1 ശതമാനം) ആളുകളേക്കാൾ കൂടുതൽ കൊവിഡ് 19 വൈറസ് ബാധിച്ചിട്ടുണ്ടെന്നും ഭാർഗവ പറഞ്ഞു. 60 വയസ്സിനു മുകളിലുള്ള 23.4 ശതമാനം ആളുകൾക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ദേശീയ സിറോ സർവേയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ തെരഞ്ഞെടുത്ത 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലെ 700 ഗ്രാമങ്ങളിലാണ് സർവേ നടത്തിയത്.
Also Read-
'എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം റാങ്ക് ലിസ്റ്റ് അട്ടിമറിച്ച്'; വിസിക്ക് ഇന്റർവ്യൂ ബോർഡിലെ വിദഗ്ധരുടെ കത്ത്ഫെബ്രുവരി 13 മുതൽ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് -19 വാക്സിൻ രണ്ടാം ഡോസ് ലഭിക്കുമെന്ന് എൻഐടിഐ ആയോഗ് അംഗം ഡോ. വി.കെ പോൾ പറഞ്ഞു. കോവിഡ് -19നെതിരായ രാജ്യവ്യാപക വാക്സിൻ വിതരണത്തിന്റെ ആദ്യ ഘട്ടം ജനുവരി 16ന് ആരംഭിച്ചു. ആരോഗ്യ പ്രവർത്തകർക്ക് മാത്രമാണ് ആദ്യ ഡോസ് നൽകിയിരിക്കുന്നത്.
45 ലക്ഷംപേർക്ക് കോവിഡ് വാക്സിൻ19 ദിവസത്തിനുള്ളിൽ 45 ലക്ഷം ഗുണഭോക്താക്കൾക്ക് കൊറോണ വൈറസ് വാക്സിൻ ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ 40 ലക്ഷം കൊവിഡ് -19 വാക്സിനുകൾ നൽകിയ ലോകത്തിലെ ഏറ്റവും വേഗതയേറിയ രാജ്യമായി ഇന്ത്യ മാറി. 18 ദിവസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാനായത്. മറ്റ് പല രാജ്യങ്ങളിലും ഏകദേശം 65 ദിവസം വരെ സമയം എടുത്തിട്ടുണ്ട്. ജനുവരി 16 നാണ് ഇന്ത്യ രാജ്യവ്യാപകമായി കോവിഡ് -19 വാക്സിൻ വിതരണം ആരംഭിച്ചത്. ഓരോ ദിവസവും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്ന ഗുണഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുള്ളതായി മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 8041 സെഷനുകളിലായി 3,10,604 പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകി കഴിഞ്ഞു. ഇതുവരെ 84,617 സെഷനുകൾ നടത്തിയിതായും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് കോവിഡ് 19 സജീവ കേസുകളുടെ എണ്ണം 1.55 ലക്ഷമായി (1,55,025) കുറഞ്ഞു. മൊത്തം ആക്ടീവ് കേസുകളിലെ 1.44 ശതമാനം മാത്രമാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.