നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ഉറ്റസുഹൃത്തിന്‍റെ ജീവൻ രക്ഷിക്കാൻ ഓക്സിജൻ വേണം; 24 മണിക്കൂറിനിടെ യുവാവ് സഞ്ചരിച്ചത് 1400 കിലോമീറ്റർ

  ഉറ്റസുഹൃത്തിന്‍റെ ജീവൻ രക്ഷിക്കാൻ ഓക്സിജൻ വേണം; 24 മണിക്കൂറിനിടെ യുവാവ് സഞ്ചരിച്ചത് 1400 കിലോമീറ്റർ

  കോവിഡ് രോഗിയായ സുഹൃത്തിനുവേണ്ടി ജാർഖണ്ഡിലെ റാഞ്ചിയിൽനിന്ന് 1400 കിലോമീറ്റർ സഞ്ചരിച്ച് ഓക്സിജനുമായി എത്തിയ യുവാവാണ് വാർത്തകളിൽ ഇടംനേടിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഈ കോവിഡ് കാലത്ത് ഓക്സിജൻ കിട്ടാതെ നമ്മുടെ രാജ്യത്ത് മരണമടയുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടി വരുന്നു. ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ, കരളലിയിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള കോവിഡ് രോഗിയായ സുഹൃത്തിനുവേണ്ടി ജാർഖണ്ഡിലെ റാഞ്ചിയിൽനിന്ന് 1400 കിലോമീറ്റർ സഞ്ചരിച്ച് ഓക്സിജനുമായി എത്തിയ യുവാവാണ് വാർത്തകളിൽ ഇടംനേടിയത്.

   റാഞ്ചിയിലുള്ള ദേവേന്ദ്ര കുമാർ ശർമയ്ക്ക് ഏപ്രിൽ 24 ന് ഉത്തർപ്രദേശിലെ സുഹൃത്ത് സഞ്ജയ് സക്സേനയിൽ നിന്ന് ഒരു കോൾ ലഭിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച ഇവരുടെ രണ്ടുപേരുടെയും സുഹൃത്ത് ആയ രാജന് അടിയന്തിരമായി ഓക്സിജൻ ആവശ്യമാണത്രെ. ഈ വിവരം സക്സേന ദേവേന്ദ്രയെ അറിയിച്ചു. രാജന് 24 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ മെഡിക്കൽ ഓക്സിജന്റെ അഭാവം കാരണം രാജന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും ഓക്സിജൻ സിലിണ്ടറുകൾ വാങ്ങാൻ കഴിഞ്ഞില്ല.

   ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ ദേവേന്ദ്ര തന്റെ മോട്ടോർ ബൈക്കിൽ അന്നു രാത്രി ബൊക്കാറോയിലേക്ക് തിരിച്ചു. 150 കിലോമീറ്ററിലധികം സഞ്ചരിച്ച് താനും രാജനും ആദ്യം ഒരുമിച്ച് താമസിച്ചിരുന്ന നഗരമായ ബൊക്കാറോയിൽ എത്തി. ഓക്സിജൻ സിലിണ്ടറുകൾക്കായി ഏറെ അലഞ്ഞ ശേഷം ദേവേന്ദ്ര ജാർഖണ്ഡ് ഗ്യാസ് പ്ലാന്റിന്റെ ഉടമ രാകേഷ് കുമാർ ഗുപ്തയുമായി ബന്ധപ്പെട്ടു. രാകേഷ് അദ്ദേഹത്തിന് ഓക്സിജൻ സിലിണ്ടറുകൾ നൽകി എന്ന് മാത്രമല്ല, സുഹൃത്തിനുവേണ്ടി ഇത്ര കഷ്ടപ്പെടുന്ന ദേവേന്ദ്രയിൽനിന്ന് ഓക്സിജൻ സിലിണ്ടറുകളുടെ പണം വാങ്ങാൻ തയ്യാറായതുമില്ല.

   ഗാസിയാബാദിലേക്ക് 1300 കി.മീ

   ഓക്സിജൻ സിലിണ്ടർ ലഭിച്ച ശേഷം ദേവേന്ദ്രയ്ക്ക് എങ്ങനെയെങ്കിലും 1,300 കിലോമീറ്ററിലധികം സഞ്ചരിച്ച് ഗാസിയാബാദിലെത്തണം. സഞ്ജയ് സക്സേന പറഞ്ഞതുപോലെ 24 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമാണ് രാജന് ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ എത്രയും വേഗം ഗാസിയാബാദിലെ വൈശാലിയിലേക്ക് ദേവേന്ദ്ര തിരിച്ചു. യാത്രാ ചെലവിനുള്ള കാശ് പരിചയക്കാനായ ഒരാളിൽ നിന്ന് കടം വാങ്ങിയായിരുന്നു അദ്ദേഹത്തിന്‍റെ യാത്ര. ഏപ്രിൽ 25 ന് ബൊക്കോറോയിൽനിന്ന് തിരിച്ച് 24 മണിക്കൂറോളം യാത്ര ചെയ്ത ശേഷം ദേവേന്ദ്ര ഏപ്രിൽ 26 ന് വൈശാലിയിലെത്തി.

   യാത്രാമധ്യേ ഓക്സിജൻ സിലിണ്ടറുകളെക്കുറിച്ച് പോലീസ് ചെക്ക് പോസ്റ്റുകളിൽ ചോദ്യം ചെയ്തു. ചില സ്ഥലങ്ങളിൽ തടഞ്ഞു വെക്കുകയും ചെയ്തു. എന്നാൽ ഗുരുതരാവസ്ഥയിലായ തന്റെ സുഹൃത്തിനെക്കുറിച്ച് ദേവേന്ദ്ര അവരോട് പറഞ്ഞു. സുഹൃത്തിന്‍റെ ജീവൻ രക്ഷിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതു കേട്ടതോടെ പൊലീസുകാർ ദേവേന്ദ്രയെ കടത്തിവിട്ടു. കൃത്യസമയത്ത് തന്നെ ദേവേന്ദ്ര ഓക്സിജനുമായി രാജന്‍റെ അടുത്തെത്തി. വൈശാലിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെയാണ് രാജന് ബൊക്കോറോയിൽനിന്ന് ഓക്സിജനുമായി ദേവേന്ദ്ര എത്തിയത്.

   സുഹൃത്തിന്‍റെ ജീവൻ രക്ഷിക്കാനായെങ്കിലും ഇവരുടെ രണ്ടുപേരുടെയും സുഹൃത്തായ സഞ്ജീവ് സുമൻ കോവിഡ് ബാധിച്ചു മരിച്ചുവെന്ന വാർത്ത രാജനെയും ദേവേന്ദ്രയെയും വിഷമിപ്പിച്ചു. ഏപ്രിൽ 19 ന് ആണ് രാജന്റെയും ദേവേന്ദ്രയുടെയും പരസ്പര സുഹൃത്തായ സഞ്ജീവ് സുമന് കോവിഡ് -19 ബാധിച്ചു മരിച്ചത്. സഞ്ജീവ് സുമൻ താമസിച്ചിരുന്ന നോയിഡയിൽ ജോലി ചെയ്തുവന്നയാളാണ് രാജൻ. സുമന്റെ മരണം ഈ ചങ്ങാതിക്കൂട്ടത്തെ ഞെട്ടിച്ചു, അതിനുശേഷം കോവിഡ് ബാധിതനായ രാജൻ ഡൽഹിയിൽ ഒരു ആശുപത്രി കിടക്ക നേടാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, രാജൻ തന്റെ സുഹൃത്ത് സഞ്ജയ് സക്സേനയോടൊപ്പം ഗാസിയാബാദിൽ എത്തുകയായിരുന്നു. സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ 1,300 കിലോമീറ്റർ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച ദേവേന്ദ്ര ശർമയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞത് സഞ്ജയ് സക്സേന ആയിരുന്നു.
   Published by:Anuraj GR
   First published:
   )}