എന്തു ചെയ്തിട്ടായാലും ഡല്‍ഹിയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ വിഹിതം ഇന്നു തന്നെ നല്‍കണം; കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി

ബത്ര ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ടു രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ പ്രതികരണം

oxygen

oxygen

 • Share this:
  ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിയിലെ ആശുപത്രികളില്‍ എന്തു ചെയ്തിട്ടായാലും ഇന്നു തന്നെ ഓക്‌സിജന്‍ വിഹിതം നല്‍കണമെന്ന് ഹൈക്കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. ഡല്‍ഹിക്ക് അര്‍ഹതപ്പെട്ട 490 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇന്നു തന്നെ നല്‍കണമെന്നാണ് കോടതി നിര്‍ദേശം.

  ബത്ര ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ടു രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ പ്രതികരണം.'വെള്ളം നമ്മുടെ തലയ്ക്ക് മുകളിലെത്തി. ഇനിയെങ്കിലും മതിയാക്കാം. നിങ്ങളാണ് ഓക്‌സിജന്‍ വിഹിതം അനുവദിച്ചത്. അത് ചെയ്ത് കൊടുക്കണം. എട്ട് പേരാണ് ഇന്ന് മരിച്ചത്. ഇതിനെ നേരെ കണ്ണടയ്ക്കാന്‍ ഞങ്ങള്‍ക്കാവില്ല'കോടതി പറഞ്ഞു.

  ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് ബത്ര ആശുപത്രി നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ടുകൊണ്ടിരിക്കെയാണ് എട്ടു രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന് ആശുപത്രി കോടതിയെ അറിയിച്ചത്. അതേസമയം ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു.

  Also Read- Covid 19 | മലപ്പുറത്ത് 55 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ; മെയ് 14 വരെ നിരോധനം തുടരും

  എന്നാല്‍ ഡല്‍ഹിയുടെ ഓക്‌സിജന്‍ ക്വാട്ട 490ല്‍ നിന്ന് 590 മെട്രിക് ടണ്ണായി കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. 'ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് കോടതി മുന്നറിയിപ്പ് നല്‍കി. ജസ്റ്റിസ് വിപിന്‍ സാംഗിയും രേഖ പിള്ളയുമടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

  നഗരത്തിലെ ഓക്‌സിജന്‍ പ്രതിസന്ധിയെക്കുറിച്ച് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ആശുപത്രി അധികൃതര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു - 230 ഓളം പേര്‍ക്ക് ഒരു മണിക്കൂറിലധികം ഓക്‌സിജന്‍ ഇല്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. 'ഞങ്ങള്‍ക്ക് 11.45 ന് ഓക്‌സിജന്‍ തീര്‍ന്നു. 1.30 നാണ് ഓക്‌സിജന്‍ വിതരണം നടന്നത്. ഒരു മണിക്കൂര്‍ 20 മിനിറ്റ് സമയം ഓക്‌സിജന്‍ ഇല്ലാത്ത അവസ്ഥയിലായിരുന്നു,' ആശുപത്രി കോടതിയെ അറിയിച്ചു.

  Also Read-Also Read-Covid 19 | 'കുറച്ച് ആഴ്ചകൾ ഇന്ത്യ പൂർണമായും അടച്ചിടണം': യു എസ് കോവിഡ് വിദഗ്ദ്ധൻ ഡോ. ആന്‍റണി ഫൗചി

  രാവിലെ മുതല്‍ തന്നെ ആശുപത്രിയില്‍ ഓക്സിജന്‍ പ്രതിസന്ധി നിലനിന്നിരുന്നു. 307 രോഗികളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 230 പേര്‍ക്ക മാത്രമാണ് ഓക്സിജന്‍ നല്‍കാന്‍ കഴിഞ്ഞതെന്നും അധികൃതര്‍ പറയുന്നു. ഇത് രണ്ടാം തവണയാണ് ബത്രയില്‍ ഇതേ സ്ഥിതിവിശേഷം ഉണ്ടാകുന്നത്.

  രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണി വരെ രാജ്യത്ത് 4,08,323 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ 30നാണ് ഒരു ദിവസം 4 ലക്ഷത്തിലധികം അണുബാധകള്‍ റിപോര്‍ട്ട് ചെയ്ത ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യ മാറിയത്. നിലവില്‍ 32 ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്. ലോകത്ത് തന്നെ ആദ്യമായിട്ടാണ് ഒരു രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുന്നത്. കഴിഞ്ഞ മാസം മാത്രം 48,768 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2.99 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.

  മെഡിക്കല്‍ ഓക്സിജന്റെ അഭാവം മൂലം ഡല്‍ഹിയിലെ ബാത്ര ആശുപത്രിയില്‍ ശനിയാഴ്ച ഒരു ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ സംഭവമുണ്ടാകുന്നത്. ഇന്ന് രാവിലെയാണ് സംഭവം. എട്ടു പേരില്‍ ആറുപേരെ ആശുപത്രിയിലെ ഐസിയുവിലും (തീവ്രപരിചരണ വിഭാഗത്തിലും) രണ്ടുപേരെ വാര്‍ഡുകളിലും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഗ്യാസ്‌ട്രോഎന്‍ട്രോളജി യൂണിറ്റ് മേധാവി ഡോ. ആര്‍ കെ ഹിംതാനിയാണ് മരിച്ചത്.
  Published by:Jayesh Krishnan
  First published:
  )}