നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| കൊറോണ ബാധിതനുമായി സമ്പര്‍ക്കം; പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരിശോധനക്ക് വിധേയനാക്കും

  COVID 19| കൊറോണ ബാധിതനുമായി സമ്പര്‍ക്കം; പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരിശോധനക്ക് വിധേയനാക്കും

  പാക് പ്രധാനമന്ത്രി സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചതായാണ് റിപ്പോർട്ട്

  Imran-Khan

  Imran-Khan

  • Share this:
   ഇസ്ലാമാബാദ്: കോവിഡ് സ്ഥിരീകരിച്ചയാളുമായി ഇടപഴികിയെന്ന് തെളിഞ്ഞതിനെ തുടർന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കോവി‍ഡ് പരിശോധനക്ക് വിധേയനാക്കും. ഇമ്രാൻഖാൻ ഇപ്പോൾ സ്വയം നിരീക്ഷണത്തിലാണ്. എന്നാൽ അദ്ദേഹം  ക്വാറന്റൈനിലിരുന്ന് ഭരണം എങ്ങനെ മുന്നോട്ടുപോകുമെന്നതിനെ കുറിച്ച് വ്യക്തതയില്ല.

   ഈദി ഫൗണ്ടേഷൻ ചെയർമാനായ ഫൈസൽ ഈദിയുമായി ഏപ്രിൽ 15ന് ഇമ്രാൻ ഖാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പനിയും മറ്റ് രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചതിനെ തുടർന്ന് ഫൈസലിന് കൊറോണ പരിശോധന നടത്തി. പരിശോധനയിൽ കൊറോണ പോസിറ്റീവാകുകയായിരുന്നു.

   ഇതേതുടർന്ന് ഇമ്രാൻ ഖാന് കൊറോണ പരിശോധന നടത്തുമെന്നാണ് പാക് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതിന് ശേഷം കൊറോണ ചികിത്സാ പ്രോട്ടോക്കോളുകൾ അനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം. കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി അതാത് സ്ഥലത്ത് എത്തിക്കാൻ ഈദി ഫൗണ്ടേഷന്റെ ആംബുലൻസുകളാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ഏതെങ്കിലും തരത്തിലാണ് ഫൈസൽ ഈദിക്ക് രോഗം പകർന്നതെന്നാണ് വിലയിരുത്തൽ.

   BEST PERFORMING STORIES:'അണ്ണാ പേടിപ്പിച്ചു കളഞ്ഞല്ലോ...'; കിം ജോങ് ഉന്നിന്റെ പേരിലെ ഫേസ്ബുക് അക്കൗണ്ടിൽ മലയാളികളുടെ 'ക്ഷേമാന്വേഷണം' [PHOTOS]തബ്‌ലീഗ് സമ്മേളത്തിന് പോയവരെ കുറിച്ചുള്ള വിവരങ്ങൾ കേരളം പുറത്തുവിടണം: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ [NEWS]COVID 19| കണ്ണൂരിൽ ലോക്ക്ഡൗൺ കർശനമാക്കും; ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി [NEWS]

   പാകിസ്താനിൽ 9500 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 192 പേരാണ് മരിച്ചത്.   Published by:Rajesh V
   First published:
   )}