നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | കൊറോണ ബാധിതൻ സെൽഫിയെടുത്തു; ഉദ്യോഗസ്ഥരെ പുറത്താക്കി പാകിസ്ഥാൻ

  COVID 19 | കൊറോണ ബാധിതൻ സെൽഫിയെടുത്തു; ഉദ്യോഗസ്ഥരെ പുറത്താക്കി പാകിസ്ഥാൻ

  വൈറസ് ബാധിത പ്രദേശമായ സിന്ധ് പ്രവിശ്യയിലെ സുക്കുറിലെ ക്വാറന്റൈൻ ക്യാമ്പിലാണ് വിവാദസെൽഫി പിറന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ഇസ്ലാമബാദ്: ക്വാറന്റൈൻ സെന്ററിൽ കഴിയുന്ന കൊറോണ വൈറസ് രോഗിക്കൊപ്പം സെൽഫിക്ക് പോസ് ചെയ്ത ആറ് ഉദ്യോഗസ്ഥരെ പാകിസ്ഥാൻ സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതാണ് ഇക്കാര്യം.

   കൊറോണ വൈറസ് ബാധിതൻ ഉദ്യോഗസ്ഥർക്കൊപ്പം എടുത്ത സെൽഫി സോഷ്യൽമീഡിയയിൽ വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടിരുന്നു. രോഗിയായ ഇയാൾക്കൊപ്പം നിൽക്കുന്ന ഉദ്യോഗസ്ഥർ ചിരിച്ചു കൊണ്ട് സെൽഫിക്ക് പോസ് ചെയ്തെന്ന് മാത്രമല്ല ഇതിൽ ചിലർ മാസ്ക് പോലും ധരിച്ചിട്ടില്ലായിരുന്നു.

   You may also like:നാട്ടിലെത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു; ആശാവർക്കറെ വീടുകയറി മർദ്ദിച്ച് പ്രവാസിയുടെ പ്രതികാരം [NEWS]ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി [NEWS]സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം എഴുതി നൽകണം: ഡിജിപി [NEWS]

   വൈറസ് ബാധിത പ്രദേശമായ സിന്ധ് പ്രവിശ്യയിലെ സുക്കുറിലെ ക്വാറന്റൈൻ ക്യാമ്പിലാണ് വിവാദസെൽഫി പിറന്നത്. രാജ്യത്തെ 892 കോവിഡ് 19 കേസുകളിൽ 399 കേസുകളും ഇവിടെ നിന്നാണ് റിപ്പോർട്ട് ചെയ്തത്.

   സെൽഫി വിവാദത്തിനെ തുടർന്ന് ആറു സർക്കാർ ഉദ്യോഗസ്ഥരെയും പുറത്താക്കുകയും അവരെ ക്വാറന്റൈനിൽ ആക്കുകയും ചെയ്തെന്ന് സുക്കുർ ഡെപ്യൂട്ടി കമ്മീഷണർ റാണ അദീൽ എ എഫ് പിയോട് പറഞ്ഞു. ഇതുവരെ ആറ് മരണങ്ങളാണ് പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.   !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
   Published by:Joys Joy
   First published: