ക്വാറന്റീൻ ഒരുക്കുന്നതിൽ വീഴ്ച; വിദ്യാർത്ഥി ഓട്ടോയിൽ ഇരുന്നത് മണിക്കൂറുകളോളം

രാവിലെ 11 മണിക്ക് എത്തിയ വിദ്യാർത്ഥിക്ക്‌ 3 മണിക്കാണ് പാസ് ലഭിച്ചത്‌.

News18 Malayalam | news18-malayalam
Updated: June 13, 2020, 6:59 PM IST
ക്വാറന്റീൻ ഒരുക്കുന്നതിൽ വീഴ്ച; വിദ്യാർത്ഥി ഓട്ടോയിൽ ഇരുന്നത് മണിക്കൂറുകളോളം
student
  • Share this:
കൊച്ചി: മംഗലാപുരത്തു നിന്നെത്തിയ വിദ്യാർഥിക്ക് കൊച്ചിയിൽ ക്വാറന്റീൻ സൗകര്യം ഒരുക്കുന്നതിൽ വീഴ്ച വരുത്തിയതായി ആരോപണം. ക്വാറന്റീൻ സൗകര്യം കിട്ടാത്തതിനെ തുടർന്ന് വിദ്യാർഥിക്ക് മണിക്കൂറുകളോളം ഓട്ടോയിൽ ഇരിക്കേണ്ടി വന്നു. ഉദയംപേരൂർ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നാണ് സൗകര്യം ഒരുക്കുന്നതിൽ കാലതാമസം ഉണ്ടായത്.

മംഗലാപുരത്തു നിന്നു വന്ന നഴ്സിംഗ് വിദ്യാർത്ഥിക്ക് ആണ് കൊച്ചിയിൽ ക്വാറന്റീൻ സൗകര്യം ലഭിക്കാത്തത്. മൂന്ന് ദിവസങ്ങക്ക്‌ മുൻപ് പാസ്സ് ലഭിച്ചപ്പോൾ തന്നെ ക്വാറന്റീൻ സൗകര്യം വേണം എന്ന്‌ പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നു. നൽകാമെന്ന് ഉറപ്പ്‌ നൽകുകയും ചെയ്തു.

TRENDING:COVID 19 | കൊറോണ വൈറസ് കൂടുതലും കൊല്ലുന്നത് പുരുഷൻമാരെ, ഇന്ത്യയിൽ നേരെ തിരിച്ച്
[NEWS]
ആളുമാറി; രോഗം മാറിയ ആൾക്കു പകരം കോവിഡ് ബാധിതനെ വിട്ടയച്ചു; ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച
[NEWS]
പാക് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
[NEWS]


എന്നാൽ നാട്ടിൽ എത്തിയപ്പോഴാണ് സൗകര്യം ഇല്ലെന്ന് അറിയിക്കുന്നത്. ട്രെയിനിൽ എത്തിയ വിദ്യാർത്ഥി ഓട്ടോറിക്ഷയിൽ ആണ് ഉദയംപേരൂരിൽ എത്തിയത്. ഇൻസ്റ്റിട്യൂഷനൽ ക്വാറന്റൈന് പഞ്ചായത്ത് സെക്രട്ടറിയോട്‌ പാസ് ആവശ്യപ്പെട്ടെങ്കിലും വൈകിപ്പിച്ചെന്നാണ് ആരോപണം.

രാവിലെ 11 മണിക്ക് എത്തിയ വിദ്യാർത്ഥിക്ക്‌ 3 മണിക്കാണ് പാസ് ലഭിച്ചത്‌. ഇതിന് ശേഷമാണ് തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിയിൽ ക്വാറന്റീൻ സംവിധാനം തയ്യാറാക്കിയത്.
First published: June 13, 2020, 6:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading