Covid | പഞ്ചായത്തംഗങ്ങൾ ഓഫീസിൽ വരേണ്ട; പ്രവേശനം പ്രസിഡന്റിനും സ്ഥിരം സമിതി അംഗങ്ങൾക്കും മാത്രം
ജനങ്ങളുമായി നിരന്തരം ഇടപെടേണ്ടിവരുന്നതിനാലാണ് പഞ്ചായത്ത് അംഗങ്ങൾ ഓഫീസിൽ എത്തേണ്ടതില്ലെന്നു തീരുമാനിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: July 21, 2020, 10:12 AM IST
തിരുവനന്തപുരം: കോവിഡ് ഭീഷണി കഴിയുംവരെ പഞ്ചായത്ത് അംഗങ്ങൾ ഓഫിസിലെത്തേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. ജീവനക്കാരെ കൂടാതെ പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷൻമാർക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി പഞ്ചായത്ത് ഡയറക്ടർ ഉത്തരവിട്ടു. ഓഫീസിൽ എത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണെന്നും ഉത്തരവിലുണ്ട്.
ജനങ്ങളുമായി നിരന്തരം ഇടപെടേണ്ടിവരുന്നതിനാലാണ് പഞ്ചായത്ത് അംഗങ്ങൾ ഓഫീസിൽ എത്തേണ്ടതില്ലെന്നു തീരുമാനിച്ചിരിക്കുന്നത്. ഭരണസമിതി യോഗം ചേരേണ്ടതില്ലെന്നും പദ്ധതികളുടെ ഗുണഭോക്താക്കളെ സ്റ്റിയറിങ് കമ്മിറ്റി നിശ്ചയിക്കണമെന്നും നേരത്തേ നിർദേശം നൽകിയിയിരുന്നു. ഫ്രണ്ട് ഓഫിസ് വഴി മാത്രമാണ് പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ. ഓഫീസിൽ എത്തുന്നവരുടെ പേരു വിവരം റജിസ്റ്ററിൽ രേഖപ്പെടുത്തണം. ഇവിടെ ജോലി ചെയ്യുന്നവർക്കു മാസ്ക്, ഫേസ് ഷീൽഡ്, ഗ്ലൗസ് എന്നിവ ലഭ്യമാക്കണം. ഫ്രണ്ട് ഓഫിസിൽ സ്വീകരിക്കുന്ന രേഖകൾ അതേപടി ഓഫിസിലേക്കു കൈമാറാതെ, സ്കാൻ ചെയ്തു ഡിജിറ്റലായി നൽകണം. ഓൺലൈൻ അപേക്ഷാ സൗകര്യം ഒരുക്കണമെന്നും നിർദ്ദേശമുണ്ട്.
TRENDING:കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം [NEWS]സ്വർണം പിടിച്ചതിന് പിന്നാലെ സ്വപ്നയുടെ ഫ്ളാറ്റിൽ മുഖംമറച്ചെത്തിയവർ ആര്? NIA അന്വേഷിക്കുന്നു [NEWS]England vs West Indies 2nd Test: ബെൻ സ്റ്റോക്സിന്റെ തോളിലേറി ഇംഗ്ലണ്ടിന് ആവേശജയം; വിൻഡീസിനെ തോൽപിച്ചത് 113 റൺസിന് [NEWS]
നേരിട്ട് സ്വീകരിക്കേണ്ടിവരുന്ന അപേക്ഷകൾക്കായി ഓഫിസ് കവാടത്തിൽ പെട്ടി സ്ഥാപിക്കണം. അപക്ഷേ സ്വീകരിച്ചതിനുള്ള രസീത് ഫോണിൽ മെസേജായി നൽകണം. ഓഫിസിൽ ഒരാൾ ഉപയോഗിക്കുന്ന മേശ, കംപ്യൂട്ടർ തുടങ്ങിയവ മറ്റൊരാൾ ഉപയോഗിക്കരുത്.
ജനങ്ങളുമായി നിരന്തരം ഇടപെടേണ്ടിവരുന്നതിനാലാണ് പഞ്ചായത്ത് അംഗങ്ങൾ ഓഫീസിൽ എത്തേണ്ടതില്ലെന്നു തീരുമാനിച്ചിരിക്കുന്നത്. ഭരണസമിതി യോഗം ചേരേണ്ടതില്ലെന്നും പദ്ധതികളുടെ ഗുണഭോക്താക്കളെ സ്റ്റിയറിങ് കമ്മിറ്റി നിശ്ചയിക്കണമെന്നും നേരത്തേ നിർദേശം നൽകിയിയിരുന്നു.