HOME » NEWS » Corona » PARICHITHA ACTRESS MAHHI VIJ LOSES HER BROTHER TO COVID 19

'ദൈവം അവനെ കൂടുതൽ സ്നേഹിച്ചു കാണും'; കോവിഡ് ബാധിച്ച് മരിച്ച സഹോദരനെ കുറിച്ച് അപരിചതൻ സിനിമയിലെ നായിക

ദിവസങ്ങൾക്ക് മുമ്പാണ് മാഹിയുടെ സഹോദരൻ കോവിഡ് ബാധിച്ച് മരിച്ചത്.

News18 Malayalam | news18-malayalam
Updated: June 8, 2021, 1:34 PM IST
'ദൈവം അവനെ കൂടുതൽ സ്നേഹിച്ചു കാണും'; കോവിഡ് ബാധിച്ച് മരിച്ച സഹോദരനെ കുറിച്ച് അപരിചതൻ സിനിമയിലെ നായിക
Image: Instagram
  • Share this:
കോവിഡ് ബാധിച്ച് മരിച്ച സഹോദരനെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് നടി മാഹി വിജ്. മമ്മൂട്ടി ചിത്രം അപരിചതനിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മാഹി വിജ്. ഹിന്ദി സീരിയലുകളിലൂടെയാണ് നടി ശ്രദ്ധേയയായത്.

ദിവസങ്ങൾക്ക് മുമ്പാണ് മാഹിയുടെ സഹോദരൻ കോവിഡ് ബാധിച്ച് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു പ്രായം. നടൻ സോനു സൂദായിരുന്നു സഹോദരന്റെ ചികിത്സയ്ക്കായി മാഹിയെ സഹായിക്കാൻ ആദ്യം മുന്നിട്ടെത്തിയത്. ചികിത്സയ്ക്കുള്ള ആശുപത്രി കിടക്ക കണ്ടെത്തിയതെല്ലാം സോനു സൂദായിരുന്നു.


തന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു സഹോദരനെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ മാഹി പറയുന്നു. തങ്ങൾ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു, എന്നാൽ ദൈവം നിന്നെ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നിരിക്കാം. സഹോദരന്റെ ചിത്രത്തിനൊപ്പം മാഹി കുറിച്ചു.



സഹോദരന്റെ ചികിത്സയ്ക്ക് സഹായിച്ച സോനു സൂദിനും മാഹി നന്ദി അറിയിച്ചിട്ടുണ്ട്. തന്റെ ധൈര്യം ചോർന്നു പോയ സമയത്ത് പ്രതീക്ഷ നൽകിയത് സോനു സൂദായിരുന്നു. സഹോദരൻ വീട്ടിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച് ഞാൻ ഇരുന്നപ്പോൾ മറ്റൊരിടത്ത് നിങ്ങൾ സത്യം പുറത്തു പറയാനാകാതെ വീർപ്പുമുട്ടുകയായിരുന്നു. നിങ്ങളോട് ജീവിതകാലം മുഴുവൻ കടപ്പെട്ടിരിക്കും. നിങ്ങളുടെ സഹായങ്ങൾക്കും നൽകിയ കരുത്തിനും ഒരുപാട് നന്ദിയുണ്ട്. സോനു സൂദിനോട് മാഹി പറഞ്ഞു.



മാഹിയുടെ സഹോദരന്റെ നില ഗുരുതരമാണെന്നും പ്രതീക്ഷകൾ അകലെയാണെന്ന് അറിഞ്ഞിട്ടും ഡോക്ടർമാരോട് ശുഭവാർത്ത അന്വേഷിച്ച് താൻ എന്നും വിളിക്കുമായിരുന്നു. സത്യാവസ്ഥ മാതാപിതാക്കളെ അറിയിക്കാനുള്ള കരുത്ത് തനിക്കുണ്ടായിരുന്നില്ലെന്നും സോനു സൂദ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
Published by: Naseeba TC
First published: June 8, 2021, 1:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories