ലോക്ക്ഡൗണിനിടെ റോഡിലിറങ്ങിയാൽ തത്തമ്മയേയും പോലീസ് പൊക്കും

ലോക്ക് ഡൗണിനിടെ റോഡിൽ കറങ്ങി നടക്കുന്നവരെ പൊക്കാൻ ഇറങ്ങിയ ഈരാറ്റുപേട്ട എസ് ഐ എം.എച്ച്. അനുരാഗിന്റെയും സംഘത്തിന്റെ മുന്നിൽ അഷ്‌കർ എത്തിയത്

News18 Malayalam | news18-malayalam
Updated: March 28, 2020, 7:46 PM IST
ലോക്ക്ഡൗണിനിടെ റോഡിലിറങ്ങിയാൽ തത്തമ്മയേയും പോലീസ് പൊക്കും
തത്തമ്മ പോലീസ് ജീപ്പിൽ
  • Share this:
കോട്ടയം: ലോക്ക്ഡൗണിനിടെ റോഡിൽ കറങ്ങി നടക്കുന്നവരെ പൊക്കാൻ ഇറങ്ങിയതായിരുന്നു ഈരാറ്റുപേട്ട എസ് ഐ എം.എച്ച്. അനുരാഗും സംഘവും. ഇതിനിടെയാണ് നടക്കൽ സ്വദേശി അഷ്ക്കർ അവരുടെ മുന്നിൽ പെട്ടത്. ഓട്ടോയിൽ എത്തിയ അഷ്കറിനെ തടഞ്ഞുനിർത്തിയ പോലീസ് വീട്ടിനു പുറത്തിറങ്ങിയതിന് കാരണം തിരക്കി.

അപ്പോഴതാ അഷ്കറിന്റെ കയ്യിൽ ഒരു തത്തമ്മ. തത്തയുമായി എത്തിയതിന് അഷ്കർ കാര്യം പറഞ്ഞു. ഒന്നര മാസം മുൻപ് വീടിന് സമീപത്ത് നിന്നാണ് അഷ്കറിന് തത്തയെ കിട്ടിയത്. രണ്ടുദിവസമായി തത്തമ്മയ്ക്ക് സുഖമില്ല. മൃഗാശുപത്രിയിൽ കൊണ്ടുപോകാൻ ഇറങ്ങിയതാണ്. കാര്യം പരിശോധിച്ച പോലീസിന് സത്യാവസ്ഥ വ്യക്തമായി. തലനാട് മൃഗാശുപത്രിയിലേക്ക് ആയിരുന്നു ആ യാത്ര. അവിടെ ഡോക്ടർ ഇല്ലെന്ന് പൊലീസ് തന്നെ അന്വേഷിച്ചു മനസ്സിലാക്കി. പിന്നെ ഡോക്ടറിനായി അന്വേഷണം.

ഒടുവിൽ ഈരാറ്റുപേട്ട മൃഗാശുപത്രിയിൽ ഡോക്ടർ ഉണ്ടെന്ന് പോലീസ് ഉറപ്പുവരുത്തി. പിന്നെ പൊലീസ് തന്നെ ആ ദൗത്യം ഏറ്റെടുത്തു. അഷ്കറിന്റെ തത്തമ്മയുമായി ഈരാറ്റുപേട്ട മൃഗാശുപത്രിയിലേക്ക്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കുടിവെള്ളം വിതരണം ചെയ്യുകയായിരുന്ന ഈരാറ്റുപേട്ട നഗരസഭ പ്രവർത്തകരാണ് നിയമപാലകരുടെ നന്മയുടെ ഈ യാത്ര ചിത്രത്തിൽ പകർത്തിയത്.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
First published: March 28, 2020, 7:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading