കോവിഡ് രോഗികളുടെ വസ്ത്രങ്ങളും ഉപയോഗിച്ച പിപിഇ കിറ്റുകളും ആശുപത്രിക്ക് പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സൗത്ത് കൊൽക്കത്തയിലെ എംആർ ബംഗൂർ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് സമീപത്തെ തിരക്കേറിയ റോഡിലെ തുറസ്സായ സ്ഥലത്താണ് കോവിഡ് രോഗികളുടെ വസ്ത്രങ്ങളും ഡോക്ടർമാരും നഴ്‌സുമാരും ഉപയോഗിച്ച പിപിഇ കിറ്റുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം മുതൽ ആശുപത്രി കോവിഡ് രോഗികൾക്ക് ചികിത്സ നൽകുന്നുണ്ട്.
ആശുപത്രിയുടെ മുന്നിലുള്ള റോഡിലാണ് വസ്ത്രങ്ങൾ, പിപിഇ കിറ്റുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോൾ ഇരുമ്പ് ബാരിക്കേഡിന് സമീപമാണ് ഇവ കണ്ടതെന്ന് നാട്ടുകാർ പറയുന്നു.
Also Read
ലോക്ക്ഡൗൺ: സംസ്ഥാനത്ത് നാളെ കൂടുതൽ ഇളവുകൾ; ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണംപശ്ചിമ ബംഗാൾ സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് രോഗികളുടെ വസ്ത്രങ്ങളും ഉപയോഗിച്ച പിപിഇ കിറ്റുകളും വലിച്ചെറിയുന്നത് കൊറോണ വൈറസ് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് ഇവ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇത്തരം വസ്തുക്കൾ ശരിയായ രീതിയിൽ കളയേണ്ടത് എങ്ങനെയെന്നതിന് സർക്കാർ ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
Also Read
മൂന്നാം തരംഗം; കുട്ടികൾക്കിടയിലെ കോവിഡ് 19 കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ“ആംബുലൻസ് ഡ്രൈവർമാർ വസ്ത്രങ്ങളും പിപിഇ കിറ്റുകളും ഉപേക്ഷിച്ചതായിരിക്കാമെന്നാണ്” ഇക്കാര്യത്തിൽ ആശുപത്രി ജീവനക്കാരുടെ മറുപടി. എന്നാൽ സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.
കൊൽക്കത്തയിലുടനീളമുള്ള പല സ്ഥലങ്ങളിലും ഉപയോഗിച്ച പിപിഇ കിറ്റുകളും മറ്റ് മെഡിക്കൽ മാലിന്യങ്ങളും തുറസായ സ്ഥലങ്ങളിൽ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് നഗരത്തിൽ കോവിഡ് പടരാൻ കാരണമായേക്കാം. തിരക്കേറിയ റോഡുകളിൽ കിടക്കുന്ന മെഡിക്കൽ മാലിന്യങ്ങളെക്കുറിച്ച് മാലിന്യം ശേഖരിക്കുന്നവർ പലപ്പോഴും പരാതിപ്പെടാറുമുണ്ട്.
Also Read
ബംഗളൂരുവിൽ വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ച് സന്നദ്ധ പ്രവർത്തകർ; തിരിച്ചറിയൽ രേഖ ഇല്ലാത്തവർക്കും വാക്സിൻപശ്ചിമ ബംഗാളിൽ കോവിഡ് മരണങ്ങൾ 16,460 ആയി ഉയർന്നതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മൊത്തം 5,427 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് ആകെ കേസുകളുടെ എണ്ണം 14,37,446 ആയി ഉയർത്തി. സംസ്ഥാനത്ത് കോവിഡ് വ്യാപനം മന്ദഗതിയിലായതിനാൽ അടുത്തിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നു.
Also Read
ആദ്യമായി ആറായിരം കടന്ന് പ്രതിദിന മരണക്കണക്ക്; രോഗികളുടെ എണ്ണം കുറയുന്നുരാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞു വരുന്നുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയായി തുടരുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 6148 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായി കോവിഡ് കേസ് സ്ഥിരീകരിച്ച ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്ക് കൂടിയാണിത്.
ബീഹാറിലെ കോവിഡ് മരണങ്ങളുടെ പുതുക്കിയ കണക്ക് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്ത് വിട്ടിരുന്നു. ഇതോടെയാണ് പ്രതിദിന മരണ നിരക്കിൽ വൻവ്യത്യാസം ഉണ്ടായത്. കോവിഡ് മഹാമാരിയിൽ 5500 പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നായിരുന്നു സംസ്ഥാന സർക്കാർ ആദ്യം പുറത്ത് വിട്ട കണക്ക്. എന്നാൽ പുതുക്കിയ കണക്കുകൾ അനുസരിച്ച് 9,429 പേർക്കാണ് കോവിഡിൽ ഇവിടെ ജീവൻ നഷ്ടമായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.