കോവിഡിന്‍റെ അപകടകരമായ വകഭേദം ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കണ്ടെത്തി. സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജി (സിസിഎംബി) ആണ് എൻ 440 കെ എന്ന കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇത് വിശാഖപട്ടണത്തും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും കോവിഡ് അതിവേഗം വ്യാപിക്കാനും കൂടുതൽ ഗുരുതരമായ സാഹചര്യം ഉണ്ടാകാനും കാരണമായേക്കാമെന്ന് വിദഗ്ധർ പറഞ്ഞു. എപി സ്‌ട്രെയിൻ എന്ന് വിളിക്കപ്പെടുന്ന പുതിയ വേരിയന്റാണ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കോവിഡിന്‍റെ വൻ കുതിച്ചുചാട്ടത്തിന് പിന്നിലെന്ന് നിഗമനം വളരെ നേരത്തെ തന്നെ സംശയിച്ചിരുന്നു.
കർനൂളിൽ ആദ്യമായി കണ്ടെത്തിയ ഈ കോവിഡ് വകഭേദം മുമ്പത്തേതിനേക്കാൾ 15 മടങ്ങ് കൂടുതൽ വ്യാപനശേഷിയും പ്രഹരശേഷിയുമുള്ളതായി കണക്കാക്കപ്പെടുന്നു, ഇത് ഇന്ത്യൻ വകഭേദങ്ങളായ B1.617, B1.618 എന്നിവയേക്കാൾ ശക്തമായിരിക്കുമെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
വിശകലനത്തിനായി സിസിഎംബിയിലേക്ക് സാമ്പിളുകൾ അയച്ചതിനാൽ, ഏത് വകഭേദമാണ് ഇപ്പോൾ പ്രചാരത്തിലുള്ളതെന്ന് ഇപ്പോഴും കണ്ടെത്തേണ്ടതുണ്ടെന്ന് ഗവേഷകർ പറയുന്നു. വിശാഖപട്ടണത്ത് പ്രചാരത്തിലുള്ള ഈ വകഭേദം കഴിഞ്ഞ വർഷത്തെ ആദ്യ തരംഗത്തിൽ നാം കണ്ടതിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന കാര്യം ഉറപ്പാണ്, ” വിശാഖപട്ടണം ജില്ലാ കളക്ടർ വി വിനയ് ചന്ദ് പറഞ്ഞു.
Also Read-
കോവിഡ് 19ൽ നിന്ന് മുക്തരായോ? നിങ്ങള്‍ തീർച്ചയായും നടത്തേണ്ട ടെസ്റ്റുകൾ ഇതാപുതിയ വേരിയന്റിന് ഇൻകുബേഷൻ കാലയളവ് കുറവാണെന്നും രോഗത്തിന്റെ പുരോഗതി വളരെ വേഗതയുള്ളതാണെന്നും തങ്ങൾ നിരീക്ഷിച്ചതായി ജില്ലാ കോവിഡ് സ്‌പെഷ്യൽ ഓഫീസർ പി വി സുധാകർ പറഞ്ഞു. മുമ്പത്തെ കേസുകളിൽ, കോവിഡ് -19 ബാധിച്ച ഒരു രോഗിക്ക് ഹൈപ്പോക്സിയ അല്ലെങ്കിൽ ഡിസ്പ്നിയ ഘട്ടത്തിലെത്താൻ കുറഞ്ഞത് ഒരാഴ്ചയെടുക്കും, പക്ഷേ ഇപ്പോൾ രോഗികൾ മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഗുരുതരമായ അവസ്ഥയിലെത്തുന്നു. ഓക്സിജനും ഐസിയു കിടക്കകളും ആവശ്യമുള്ള ഘട്ടത്തിലേക്ക് രോഗികൾ അതിവേഗം എത്തിച്ചേരുന്നതായും സുധാകർ കൂട്ടിച്ചേർത്തു.
Also Read-
Covid 19| പത്ത് ദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകാം; അടച്ചിടൽ അനിവാര്യം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്ആദ്യ തരംഗത്തിൽ നിന്ന് വ്യത്യസ്തമായി, ഈ വൈറസിന് ഹ്രസ്വമായ ഒരു എക്സ്പോഷർ മതിയാകും, ഇത് ഒരു ചെറിയ കാലയളവിനുള്ളിൽ നാലോ അഞ്ചോ പേരെ കൂടുതൽ ബാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഈ വേരിയൻറ് വളരെ പ്രവചനാതീതമാണെന്ന് വിദഗ്ദ്ധർ കൂട്ടിച്ചേർത്തു. “ഏറ്റവും പ്രധാനമായി, ആരെയും ഒഴിവാക്കിയിട്ടില്ല, കാരണം ഇത് ഫിറ്റ്നസ് വിദഗ്ധരും ഉയർന്ന പ്രതിരോധശേഷിയുള്ളവരുമായവർ ഉൾപ്പെടെ യുവജനങ്ങളെ വലിയ തോതിൽ ബാധിക്കുന്നുവെന്ന് ഞങ്ങൾ നിരീക്ഷിച്ചു. സൈറ്റോകൈൻ കൊടുങ്കാറ്റ് വേഗത്തിൽ സംഭവിക്കുന്നുണ്ടെന്നും ചിലത് ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ചിലത് അങ്ങനെയല്ലെന്നും ഡോ. സുധാകർ കൂട്ടിച്ചേർത്തു.
അതേസമയം അടുത്ത പത്ത് ദിവസം കൊണ്ട് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിലുള്ള രോഗികളുടെ എണ്ണവും ഇരട്ടിയിലധികമാകാമെന്ന് കേരളത്തിലെ ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ആക്ടീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് മാറാനെടുത്ത സമയം വെറും അഞ്ച് ദിവസം മാത്രമാണെന്നും കടുത്ത നിയന്ത്രണങ്ങൾ എന്നതിനൊപ്പം താൽകാലിക അടച്ചിടൽ അനിവാര്യമാണെന്നുമാണ് വിദഗ്ധാഭിപ്രായം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.