ന്യൂഡൽഹി: രാജ്യം 14 മണിക്കൂർ നീളുന്ന ജനത കർഫ്യൂ ആചരിച്ചതിന് പിന്നാലെ, വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ ജനങ്ങൾ ഇപ്പോഴും ഗൗരവമായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ജനത കർഫ്യൂ ദിനത്തിൽ ജനങ്ങൾ കൂട്ടത്തോടെ തെരുവിൽ ഇറങ്ങി റാലിയും പ്രകടനവും നടത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
''ഒട്ടേറെപേർ ഇപ്പോഴും അടച്ചിടൽ ഗൗരവമായി എടുക്കുന്നില്ല. ദയവായി സ്വയം രക്ഷിക്കൂ, നിങ്ങളുടെ കുടുംബത്തെയും രക്ഷിക്കൂ, നിർദേശങ്ങൾ പാലിക്കൂ. ഇതു സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരാൻ സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കുകയാണ്''- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്ത രാജ്യത്തെ 80 ജില്ലകൾ അടച്ചിടാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചിരുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ഏതാനും ജില്ലകൾ അടച്ചിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ ഈ മാസം 31 വരെ ഡൽഹി അടച്ചിടൽ പ്രഖ്യാപിച്ചിട്ടുണ്ട്.
You may also like:'What is Lockdown? 12 സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ; അറിയേണ്ടതെല്ലാം [NEWS]COVID 19 | ജർമ്മൻ ചാൻസലർ ആംഗെല മെർക്കൽ സെൽഫ് ക്വാറന്റൈനിൽ [PHOTO]COVID 19| കേരളം പൂര്‍ണ്ണമായി അടച്ചിടുന്നതിനെ കുറിച്ച് ആലോചിക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത് [NEWS]കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഞായറാഴ്ച ജനതാ കർഫ്യൂ ആചരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. തന്റെ അഭ്യർത്ഥന ശിരസ്സാവഹിച്ച ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഒരുമിച്ച് നിന്നാൽ ഏതു വെല്ലുവിളികളെയും നമുക്ക് അതിജീവിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.