നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് പോസിറ്റീവ് ആയാൽ നേരെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക്; തോർത്ത് മുതൽ ചാർജർ വരെ കയ്യിൽ കരുതണം

  Covid 19 | കോവിഡ് പോസിറ്റീവ് ആയാൽ നേരെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക്; തോർത്ത് മുതൽ ചാർജർ വരെ കയ്യിൽ കരുതണം

  ഇത്തരം സാഹചര്യങ്ങളിൽ അവശ്യ സാധനങ്ങൾ കയ്യിൽകരുതുന്നത് ഗുണകരമാകും

  News18 Malayalam

  News18 Malayalam

  • Share this:
  തിരുവനന്തപുരത്ത് ഹൈപ്പർമാർക്കറ്റിലെ ജീവനക്കാർക്കും പെട്രോൾ പമ്പിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചതോടെ നിരവധി പേരാണ് ദിശയിലേക്ക് ഫോൺ ചെയ്യുന്നത്. സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം മുന്നോട്ടുവരണമെന്ന് അറിയിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് പരിശോധനക്കായി എത്തുന്നവർ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.

  കോവിഡ്  പരിശോധനയ്‌ക്കെത്തുന്നവർ മാസ്‌ക്, സാനിറ്റൈസർ എന്നിവ കയ്യിൽ കരുതണം. നിലവിൽ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ കൈയ്യിൽ കരുതാൻ മറക്കരുത്. മൊബൈൽ ഫോൺ, ചാർജർ, അവശ്യം വേണ്ട വസ്ത്രങ്ങൾ, തോർത്ത് എന്നിവ കൊണ്ടുവരണം. കണ്ണട, വടി എന്നിവ ഉപയോഗിക്കുന്നവർ അവയും കയ്യിൽ കരുതണം.

  കോവിഡ് പരിശോധന ഫലം പോസിറ്റീവാണെങ്കിൽ പരിശോധനാ കേന്ദ്രത്തിൽ നിന്നും നേരിട്ട് ഐസൊലേഷൻ വാർഡിലേക്കാകും കൊണ്ടുപോവുക. ഇത്തരം സാഹചര്യങ്ങളിൽ അവശ്യ സാധനങ്ങൾ കയ്യിൽകരുതുന്നത് ഗുണകരമാകും.

  TRENDING:ആശങ്കയൊഴിയുന്നില്ല, ഇന്ന് 791 പേർക്ക് കോവിഡ്; സമ്പർക്കം 532[NEWS]സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
  [NEWS]
  എഴുത്തുകാരൻ സുധാകർ മംഗളോദയം അന്തരിച്ചു[NEWS]

  പനി, വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ക്ഷീണം, പേശി വേദന, ശരീരവേദന, തലവേദന, മണം/രുചി നഷ്ടപ്പെടൽ, തൊണ്ടവേദന, വയറിളക്കം, ഛർദ്ദി എന്നിവ അനുഭവപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയോ 1056, 1077, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യണം. ഇവിടെ നിന്നും ലഭിക്കുന്ന നിർദ്ദേശപ്രകാരം മാത്രം ആശുപത്രിയിൽ പോവുക.

  മാസ്‌ക്ക്, ശാരീരിക അകലം പാലിക്കൽ, ഇടയ്ക്കിടെ സോപ്പുപയോഗിച്ചുള്ള കൈകഴുകൽ, വ്യക്തിശുചിത്വം എന്നിവകൊണ്ട് കൊറോണയെ പ്രതിരോധിക്കാനാകും. സർക്കാർ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായും പാലിക്കണമെന്നും കളക്ടർ അറിയിച്ചു.

  ജില്ലയിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും പ്രതിരോധ നടപടികൾ ശക്തമാക്കുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നു.

  ജില്ലയിലെ കോവിഡ് ബാധിത പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും, പുതിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങളും ചർച്ച ചെയ്തു. കോവിഡ് പരിശോധനയ്‌ക്കെത്തുന്നവർ മുൻകരുതലുകൾ കൂടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഡോ: നവജ്യോത് ഖോസ അറിയിച്ചു.
  Published by:meera
  First published:
  )}