കണ്ണട വയ്ക്കുന്നവർക്ക് കൊറോണ വരാനുള്ള സാധ്യത കുറവെന്ന് പഠന റിപ്പോർട്ട്
304 പേരിൽ നടത്തിയ പഠന റിപ്പോർട്ടാണിത്. 223 പുരുഷന്മാരിലും 81 സ്ത്രീകളിലുമാണ് പഠനം നടത്തിയത്. ഇവരിൽ 19 ശതമാനം പേർ മിക്കപ്പോഴും കണ്ണട ധരിക്കുന്നവരാണ്. പഠനം നടത്തിയവർ ഒരു മണിക്കൂറിൽ ശരാശരി 23 തവണ മുഖത്തും മണിക്കൂറിൽ ശരാശരി മൂന്ന് തവണ കണ്ണിലും സ്പർശിച്ചതായി ഗവേഷകർ കണ്ടെത്തി.

News18 malayalam
- News18 Malayalam
- Last Updated: February 23, 2021, 12:36 PM IST
കണ്ണട ധരിക്കുന്ന ആളുകൾക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠന റിപ്പോർട്ട്. കാരണം കണ്ണട വയ്ക്കുമ്പോൾ ഇവർ കണ്ണുകൾ തടവുന്നത് കുറയും. ഇന്ത്യൻ ഗവേഷകർ മെഡ്റെക്സിവ് വെബ്സൈറ്റിൽ ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. 304 പേരിൽ നടത്തിയ പഠന റിപ്പോർട്ടാണിത്. 223 പുരുഷന്മാരിലും 81 സ്ത്രീകളിലുമാണ് പഠനം നടത്തിയത്.
ഇവരിൽ 19 ശതമാനം പേർ മിക്കപ്പോഴും കണ്ണട ധരിക്കുന്നവരാണ്. പഠനം നടത്തിയവർ ഒരു മണിക്കൂറിൽ ശരാശരി 23 തവണ മുഖത്തും മണിക്കൂറിൽ ശരാശരി മൂന്ന് തവണ കണ്ണിലും സ്പർശിച്ചതായി ഗവേഷകർ കണ്ടെത്തി. Also Read- കർഫ്യു, യാത്രാ നിയന്ത്രണങ്ങൾ, കര്‍ശന പരിശോധന; കോവിഡ് പ്രതിരോധം വീണ്ടും കടുക്കുന്നു
ഇൻഡിപെൻഡന്റിന്റെ അഭിപ്രായത്തിൽ, കണ്ണട ധരിക്കുന്നവരിൽ കൊവിഡ് സാധ്യത രണ്ട് മുതൽ മൂന്ന് മടങ്ങ് വരെ കുറവാണെന്നാണ് റിപ്പോർട്ട്. വൈറസ് പകരുന്ന പ്രധാന മാർഗ്ഗം മലിനമായ കൈകളാൽ കണ്ണുകൾ, മൂക്ക് അല്ലെങ്കിൽ വായ എന്നിവിടങ്ങളിൽ സ്പർശിക്കുന്നതാണ്. എന്നാൽ കണ്ണട സ്ഥിരമായി ഉപയോഗിക്കുന്നവർ കണ്ണുകളിൽ തൊടുന്നത് കുറയും. അതിനാൽ കോവിഡ് - 19 പകരാനുള്ള സാധ്യതയും കുറയും. എട്ട് മണിക്കൂർ കണ്ണട ധരിക്കുന്നവർക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
Also Read- കേരളത്തിൽ നിന്ന് വരുന്നവർക്ക് കർശന പരിശോധന ; ബെംഗളൂരുവില്‍ വീണ്ടും കോവിഡ് വ്യാപനം
കൊറോണ വൈറസ് കണ്ണിലേക്ക് കടക്കാതിരിക്കാൻ കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്ന ആളുകളോട് ഗ്ലാസുകളിലേക്ക് മാറണമെന്ന് നേരത്തെ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഡെയ്ലി മെയിൽ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം ചൈനയിൽ നടത്തിയ പഠനത്തിൽ കോവിഡ് രോഗികളിൽ കണ്ണട വയ്ക്കുന്നവരുടെ എണ്ണം കുറവാണെന്ന് കണ്ടെത്തിയിരുന്നു.
Also Read- സൈക്കിൾ ഓൺലൈൻ വഴി വിൽക്കാൻ പരസ്യം നൽകിയ ചാർട്ടേഡ് അക്കൗണ്ടന്റിൽ നിന്ന് തട്ടിപ്പ് സംഘം കവർന്നത് ആറു ലക്ഷം രൂപ
നാഞ്ചാങ് സർവകലാശാലയിലെ ദി സെക്കൻഡ് അഫിലിയേറ്റഡ് ഹോസ്പിറ്റലിലെ ഗവേഷകരുടെ സംഘം, വൈറസ് മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കുന്നതിനും ബാധിക്കുന്നതിനും സഹായകമാകുന്ന സ്വീകർത്താക്കൾ കണ്ണുകളിൽ കാണപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
Also Read- 'കഴിവ് പാരമ്പര്യമായി കിട്ടുന്നതാണ്'; വിസ്മയ മോഹൻലാലിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ
കണ്ണട ധരിക്കുന്ന ആളുകൾക്ക് കോവിഡ് 19 വരാനുള്ള സാധ്യത കുറവാണെന്നും ഗവേഷകർ കണ്ടെത്തി. മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നതിനുള്ള SARS-CoV-2 ന്റെ ഒരു പ്രധാന മാർഗമാണ് കണ്ണുകൾ. എന്നാൽ കണ്ണടകൾ ഇതിനെ ചെറുക്കാൻ ഒരു സംരക്ഷണമായി പ്രവർത്തിക്കുന്നുവെന്നാണ് കണ്ടെത്തൽ.
ഇവരിൽ 19 ശതമാനം പേർ മിക്കപ്പോഴും കണ്ണട ധരിക്കുന്നവരാണ്. പഠനം നടത്തിയവർ ഒരു മണിക്കൂറിൽ ശരാശരി 23 തവണ മുഖത്തും മണിക്കൂറിൽ ശരാശരി മൂന്ന് തവണ കണ്ണിലും സ്പർശിച്ചതായി ഗവേഷകർ കണ്ടെത്തി.