• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് ബാധിതരിൽ പ്രമേഹമുണ്ടാകാൻ സാധ്യത കൂടുതലെന്ന് മുഖ്യമന്ത്രി

Covid 19 | കോവിഡ് ബാധിതരിൽ പ്രമേഹമുണ്ടാകാൻ സാധ്യത കൂടുതലെന്ന് മുഖ്യമന്ത്രി

ഡെൽറ്റ വൈറസ്, രോഗം വന്ന് ഭേദമായവരിലും വാക്സിൻ എടുത്തവരിലും പരിമിതമായി മറി കടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു

പിണറായി വിജയൻ

പിണറായി വിജയൻ

  • Share this:
തിരുവനന്തപുരം: കോവിഡ് ബാധിതരിൽ പ്രമേഹം പുതുതായി ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ബാധിക്കാത്തവരെക്കാൾ കോവിഡ് വന്നവർക്ക് പ്രമേഹം വരാൻ 39 ശതമാനം കൂടുതൽ ആണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ രോഗവ്യാപനം അമിതമായി ഭയപ്പെടേണ്ടതില്ല. കാര്യങ്ങൾ നിയന്ത്രണത്തിൽ ആണ്. കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത് അനായാസമായി ചെയ്യാവുന്നതല്ല. മറ്റ് സംസ്ഥാനങ്ങളെക്കാൾ മെച്ചപ്പെട്ട നിലയിലാണ് കേരളം. ഐസിഎംആർ എക്സസ് ഡെത്ത് അനാലിസും ഇത് തെളിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡെൽറ്റ വൈറസ്, രോഗം വന്ന് ഭേദമായവരിലും വാക്സിൻ എടുത്തവരിലും പരിമിതമായി മറി കടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ പോസിറ്റീവ് ആകുന്നവർ പലരും ഈ വിഭാഗത്തിൽ ഉള്ളവരാണ്. രോഗം പരമാവധി ആളുകൾക്ക് വരാത നോക്കുക എന്ന രീതിയായിരുന്നു സർക്കാർ പിന്തുടർന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

ഏറ്റവും വേഗത്തിൽ വാക്സിനേഷൻ ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ഏതാനം മാസങ്ങൾക്കകം സാമൂഹ്യപ്രതിരോധ ശേഷി കൈവരിക്കാനാകും. 18 വയസിന് മുകളിൽ 42 ശതമാനം പേർക്ക് വാക്സിൻ നൽകി. 18 വയസിന് മുകളിൽ വാക്സിനേഷൻ 70 ശതമാനമെങ്കിലും പൂർത്തിയായാലെ ഹേർഡ് ഇമ്യുണിറ്റി കൈവരിക്കു. 15% കൂടി വാക്സിൻ ഉടൻ നൽകും. ഗർഭിണികൾ വാക്സിൻ എടുക്കുന്നതിന് തയ്യാറാകണം. ഗർഭിണികൾക്ക് വാക്സിനെടുക്കാനുള്ള മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്സിൻ എടുത്തവരും മാസ്ക് ധരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇവർ രോഗവാഹകർ ആകാൻ സാധ്യതയുണ്ട്. മദ്യശാലകളിലെ വലിയ ക്യു പ്രശ്നമായി മാറിയിട്ടുണ്ട്. മദ്യവിൽപന ശാലകളിലെ വലിയ ക്യു വലിയ പ്രശ്നമായി മാറി. ഇത് ഒഴിവാക്കിന്നതിന് പ്രത്യേക കൗണ്ടർ തുറക്കും. കൗണ്ടറുകളുടെ എണ്ണം കൂട്ടും. മുൻകൂർ പണം അടയ്ക്കാവുന്ന സൌകര്യം കൗണ്ടറിൽ ഉണ്ടാകും. ശാസ്ത്രീയമായി തിരക്ക് ഒഴിവക്കാനും ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ഡോസ് വാക്സിനോ, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെ ആർ ടി പി സി ആർ നെറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമാകും ശബരിമല മാസ പൂജയ്ക്ക് പ്രവേശനം അനുവദിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,43,08,000 സാമ്പിളുകളാണ് പരിശോധിച്ചത്.

Also Read- Covid 19|  കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി കേന്ദ്ര സംഘം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,240 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 696 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1829, തൃശൂര്‍ 1694, കോഴിക്കോട് 1518, എറണാകുളം 1432, കൊല്ലം 1342, പാലക്കാട് 761, തിരുവനന്തപുരം 875, ആലപ്പുഴ 834, കണ്ണൂര്‍ 680, കാസര്‍ഗോഡ് 667, കോട്ടയം 650, പത്തനംതിട്ട 349, വയനാട് 319, ഇടുക്കി 290 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Also Read- Zika Virus | സിക്ക വൈറസ് പ്രതിരോധത്തിനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് ആരോഗ്യ വകുപ്പ്

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, കാസര്‍ഗോഡ് 11, പാലക്കാട് 5, പത്തനംതിട്ട, എറണാകുളം 4, തൃശൂര്‍ 3, കൊല്ലം, ഇടുക്കി 2 വീതം, തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Also Read- കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികൾ ഈടാക്കേണ്ട റൂം നിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,867 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 1015, പത്തനംതിട്ട 443, ആലപ്പുഴ 717, കോട്ടയം 680, ഇടുക്കി 222, എറണാകുളം 1381, തൃശൂര്‍ 1254, പാലക്കാട് 1064, മലപ്പുറം 1307, കോഴിക്കോട് 1192, വയനാട് 249, കണ്ണൂര്‍ 685, കാസര്‍ഗോഡ് 646 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,15,226 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,22,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Published by:Anuraj GR
First published: