COVID 19| ദേവസ്വം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു
COVID 19| ദേവസ്വം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം പ്രവർത്തകരും അടക്കം പത്തോളം പേർ ക്വറന്റീനിൽപോയി
Coronavirus
Last Updated :
Share this:
കാസർഗോഡ്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് രാവണീശ്വരം തണ്ണോട്ട് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സിപിഎം ലോക്കൽ കമ്മിറ്റിയംഗം കൂടിയായ ഇദ്ദേഹം കഴിഞ്ഞ ദിവസം ചേർന്ന ലോക്കൽ കമ്മിറ്റിയോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിൽ പങ്കെടുത്ത അജാനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരൻ ഉൾപ്പടെ പത്തിലേറെ ലോക്കൽ കമ്മിറ്റിയംഗങ്ങളും ക്വറന്റീനിൽ പോയി.
കഴിഞ്ഞ ജൂൺ 19നാണ് ഇയാൾ തിരുവനന്തപുരത്തുനിന്ന് നാട്ടിലെത്തിയത്. കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലുള്ള പിതൃസഹോദരപുത്രനെ പരിചരിക്കാൻ ദിവസങ്ങളോളം പരിയാരത്തെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയിവന്നിരുന്നു. കഴിഞ്ഞ ദിവസം ഈ പിതൃസഹോദരപുത്രന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ചൊവ്വാഴ്ച ആന്റിജൻ പരിശോധ നടത്തിയപ്പോഴാണ് ഇയാൾക്കും രോഗം സ്ഥിരീകരിച്ചത്.
മെഡിക്കൽ കോളജിൽ നിന്നാണോ നാട്ടിലെ മറ്റാരുടെയെങ്കിലും സമ്പർക്കത്തിലൂടെയാണോ രോഗം പകർന്നതെന്ന് വ്യക്തമല്ല. പ്രദേശത്തെ മഹിളാ അസോസിയേഷൻ പ്രവർത്തകരുടെ യോഗത്തിലും സിപിഎം തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും ഇയാൾ പങ്കെടുത്തിരുന്നുവെന്നാണ് വിവരം. രാവണീശ്വരത്തെ ഒരു മാധ്യമപ്രവർത്തകനും ഇയാളുടെ സമ്പർക്കപ്പട്ടികയിലുണ്ട്. നൂറിലേറെപ്പേരുമായി ഇയാൾ സമ്പർക്കം പുലർത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.