വാഷിങ്ടണ്‍: കോവിഡ് 19നായി ഓറല്‍ ആന്റിവൈറല്‍ മരുന്നിന്റെ പ്രാരംഭഘട്ട ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചതായി ഫൈസര്‍ ചൊവ്വാഴ്ച അറിയിച്ചു. മരുന്നിന്റെ ആദ്യഘട്ട ട്രയല്‍ നടക്കുന്നത് അമേരിക്കയിലാണെന്ന് ന്യയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം അറിയിച്ചു. മനുഷ്യ കോശങ്ങളില്‍ വൈറസ് പകര്‍ത്താന്‍ സഹായിക്കുന്ന എന്‍സൈമിനെ തടഞ്ഞാണ് ഈ വാക്സിൻ പ്രവർത്തിക്കുന്നതെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. മരുന്ന് പ്രോട്ടിസ് ഇന്ഹാബിറ്റര് ക്ലാസിലാണ് ഉള്ളത്. മറ്റ് വൈറല്‍ രോഗങ്ങളായ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി എന്നിവയെ പ്രോട്ടിസ് ഇന്ഹാബിറ്റര് ഉപയോഗിച്ച് ചികിത്സിക്കുന്നു.
കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ കൈകാര്യം ചെയ്യുന്നതിന് വാക്സിന് വഴി പ്രതിരോധവും വൈറസ് ബാധിച്ചവര്‍ക്ക് ചികിത്സയുമാണ് ആവശ്യം. കോവിഡ് 19 ന്റെ വ്യാപനം കണക്കിലെടുക്കുമ്പോള്‍ പകര്‍ച്ചവ്യാധിക്ക് അപ്പുറത്ത് ചികിത്സ രീതികള്‍ നിര്‍ണായകമാണെന്ന് ഫൈസറിന്റെ മുഖ്യ ശാസ്ത്രജ്ഞന് മൈക്കല്‍ ഡോള്‍സ്റ്റണ്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഫൈസറിനും ജര്‍മ്മന്‍ വാക്സിന് നിര്‍മ്മാതക്കളായ ബയോണ്ടെക്കിനും അമേരിക്കയില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി ലോകത്ത് ഇനിയും പലതരം മരുന്നുകളും വാക്സിനുകളും ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
അതേസമയം ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വിലയിരുത്തപ്പെടുന്ന പ്രോട്ടിസ് ഇന്ഹാബിറ്ററായ ഓറല്‍ മരുന്നിന് കോവിഡ് 19 വൈറസിനെതിരെ ശക്തമായ ആന്റിവൈറല്‍ പ്രവര്‍ത്തനം ഉണ്ടെന്ന് പ്രീ ക്ലിനിക്കല്‍ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. രോഗം ബാധിച്ചവരാല ആളുകള്‍ക്ക് ഇത് മരുന്ന് ആശുപത്രികള്‍ക്ക് പുറത്തും ഉപയോഗിക്കാം. കാരണം ഇത് വായില്‍ നിന്ന് എടുക്കുന്നു. മരുന്ന് രോഗത്തിന്റെ പുരോഗതിയെ മന്ദീഭവിപ്പിക്കുകയും ആളുകളെ ആശുപത്രിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്യുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. ഏപ്രില്‍ ആറിന് അമേരിക്കയില്‍ നടക്കുന്ന കോമിക്കല്‍ സൊസൈറ്റിയുടെ സ്പ്രിംഗ് മീറ്റിങ്ങില്‍ മരുന്നിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന് ഫൈസര്‍ അധികൃതര്‍ അറിയിച്ചു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.