COVID 19| രോഗ വ്യാപനം വര്‍ധിച്ചതിനാൽ കോവിഡ് കേസുകള്‍ ഉയരും; അടുത്ത രണ്ട് ആഴ്ച നിര്‍ണ്ണായകമെന്ന് മുഖ്യമന്ത്രി

ജനങ്ങൾ ജാഗ്രത പുലര്‍ത്തിയതിനാൽ കഴിഞ്ഞ മാസം പ്രതീക്ഷിച്ച അതേരീതിയില്‍ കേസ് വര്‍ധന ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി

News18 Malayalam | news18-malayalam
Updated: September 3, 2020, 7:10 PM IST
COVID 19| രോഗ വ്യാപനം വര്‍ധിച്ചതിനാൽ കോവിഡ് കേസുകള്‍ ഉയരും; അടുത്ത രണ്ട് ആഴ്ച നിര്‍ണ്ണായകമെന്ന് മുഖ്യമന്ത്രി
പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: ഒക്ടോബര്‍ അവസാനത്തോടെ കോവിഡ് കേസ് വീണ്ടും വര്‍ധിക്കുമെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ജനുവരി മുതല്‍ കോവിഡിനെതിരെ പോരാടുന്നു. അതിനാൽ വ്യാപനം ഉച്ചസ്ഥായിയിലെത്തുന്നത് പിടിച്ചു നിര്‍ത്താന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ പോസിറ്റീവ് കേസുകളിൽ കുറവുണ്ടായി. അതു ജാഗ്രത കുറയ്ക്കാനല്ല. ഓണാവധി ആയതിനാല്‍ കോവിഡ് ടെസ്റ്റ് കുറഞ്ഞു. ടെസ്റ്റിന്റെ എണ്ണം കുറഞ്ഞതിനാല്‍ കേസുകളുടെ എണ്ണവും കുറഞ്ഞു. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലായി. രണ്ട് ദിസമായി എട്ടിന് മുകളിലാണ്. ഇത് അഞ്ചിന് താഴെ നിര്‍ത്തണമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

ഒരു മാസത്തിനുള്ളിലാണ് മൊത്തം കേസുകളുടെ 50 ശതമാനവും. പകുതിയിലധികം കേസുകള്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ്. ജനങ്ങൾ പരിധിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയതിനാൽ കഴിഞ്ഞ മാസം പ്രതീക്ഷിച്ച അതേരീതിയില്‍ കേസ് വര്‍ധന ഉണ്ടായില്ല. നമ്മുടെ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ഈ സമയത്ത് പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ കേസ് വരുമെന്നായിരുന്നു. എന്നാൽ അതു പിടിച്ചു നിര്‍ത്താന്‍ സാധിച്ചു.
You may also like:COVID 19 | സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; പത്തു മരണം [NEWS]ആഘോഷങ്ങളും ആരവങ്ങളുമില്ല; തൃശൂരിൽ പുലികളി നടന്നു; ഇത്തവണ ഓൺലൈനിൽ [PHOTO] സെവൻത് ഡേ സിനിമയിൽ ടൊവിനോ വന്നത് എങ്ങനെ? നിർമ്മാതാവ് വെളിപ്പെടുത്തുന്നു [NEWS]
അതേസമയം രോഗ വ്യാപനം വര്‍ധിച്ചു. മാര്‍ക്കറ്റ് സജീവമായിരുന്നു. ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കതോത് വര്‍ധിച്ചു. ഓണാഘോഷത്തിന് ആളുകള്‍ നാട്ടിലെത്തിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ച പ്രധാനം. കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ വന്നതിനാൽ തിരക്ക് വര്‍ധിച്ചുവെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.
Published by: user_49
First published: September 3, 2020, 7:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading