നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid Vaccine | 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി പിറവം നഗരസഭ; നേട്ടം കൈവരിക്കുന്ന ആദ്യ നഗരസഭയെന്ന് ചെയര്‍പേഴ്‌സണ്‍

    Covid Vaccine | 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി പിറവം നഗരസഭ; നേട്ടം കൈവരിക്കുന്ന ആദ്യ നഗരസഭയെന്ന് ചെയര്‍പേഴ്‌സണ്‍

     കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും മികച്ച ക്രമീകരണങ്ങളും പിറവം നഗരസഭ ഒരുക്കിയിട്ടുണ്ട്.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
    കൊച്ചി: പിറവം നഗരസഭ 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയ  ആദ്യ മുനിസിപ്പാലിറ്റി എന്ന നേട്ടം സ്വന്തമാക്കി.18 വയസിനു മുകളിൽ പ്രായമുള്ള 19691 ആളുകളാണ് പിറവത്ത് ഉള്ളത്. ഇതിൽ അർഹരായ 19639 പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി.  14872 പേർ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാൽ വാക്‌സിൻ സ്വീകരിക്കാൻ കഴിയാത്തവർ, കോവിഡ് പോസിറ്റീവായി 90 ദിവസം കഴിയാത്തവർ ഒഴികെയുള്ള നഗരസഭയിലെ മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകിക്കഴിഞ്ഞു.

    വാക്സിൻ  വിതരണ കാര്യത്തിൽ സുപ്രധാനമായ നേട്ടമാണ് പിറവം നഗരസഭയുടെത്. ഇതിനായി മെഗാ ക്യാമ്പുകൾ സംഘടിപ്പിച്ചു. മൂന്ന് ക്യാമ്പുകളാണ് നഗരസഭ നടത്തിയത്. ഓരോ ക്യാമ്പുകളിലും ആയിരത്തോളം പേരെ പങ്കെടുപ്പിച്ചു. നഗരസഭ കൗൺസിലർമാരും ആരോഗ്യ പ്രവർത്തകരും ചേർന്നുള്ള പ്രവർത്തനമാണ് വാക്സിനേഷൻ വേഗത്തിലെത്താൻ സഹായിച്ചത്. പിറവം നഗരസഭയിൽ 27 ഡിവിഷനുകളാണ് ഉള്ളത്. ഓരോ ഡിവിഷനുകളിലേക്കും ടോക്കൺ വെച്ചായിരുന്നു വിതരണം. ഇങ്ങനെ പരമാവധി ആളുകളെ ആദ്യം തന്നെ എത്തിക്കാനായി.

    Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 29682 പേർക്ക് കോവിഡ്; 142 മരണം

    വാക്സിന്റെ ലഭ്യത കുറവ് ഉണ്ടായിട്ടുണ്ട്. ആരോഗ്യമന്ത്രി വീണ ജോർജിനെ ഉൾപ്പെടെ നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് നേരിൽ കണ്ട് ഇത് ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സർക്കാരിന്റെ കൂടി സഹായത്തോടെയാണ് ഈ നേട്ടം കൈവരിക്കാൻ ആയതെന്ന് ഏലിയാമ്മ ഫിലിപ്പ് പറഞ്ഞു. പിറവം നഗരസഭ ഉദ്യോഗസ്ഥർ,  എറണാകുളം ജില്ലാ ആരോഗ്യ വിഭാഗം, പിറവം താലൂക്ക് ആശുപത്രി,ആശ പ്രവർത്തകർ, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ക്ലബ്ബുകൾ,എൻ എസ് എസ്, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് സമ്പൂർണ വാക്‌സിനേഷൻ എന്ന ലക്ഷ്യം കൈവരിച്ചിരിക്കാനായത്.

    കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും മികച്ച ക്രമീകരണങ്ങളും പിറവം നഗരസഭ ഒരുക്കിയിട്ടുണ്ട്. കോവിഡ് ബാധിതരെ കണ്ടെത്താൻ കൂട്ടത്തോടെയുള്ള പരിശോധനയും നഗരസഭയുടെ നേതൃത്വത്തിൽ നടത്തി. അസുഖബാധിതർക്കായി ചികിത്സാ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്
    Published by:Jayesh Krishnan
    First published:
    )}