Covid 19 | 'അമേരിക്ക പോലും അന്തംവിട്ടുനിൽക്കുമ്പോഴാണ് കേരളത്തിന്‍റെ പ്രതിരോധം സഫലമാകുന്നത്' സർക്കാരിനെ പ്രശംസിച്ച് പി.ജെ കുര്യൻ

Covid 19 | മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഈ കാര്യത്തിൽ എല്ലാവരുടെയും പ്രശംസ അർഹിക്കുന്നുവെന്നും പി.ജെ കുര്യൻ

News18 Malayalam | news18-malayalam
Updated: April 4, 2020, 8:32 PM IST
Covid 19 | 'അമേരിക്ക പോലും അന്തംവിട്ടുനിൽക്കുമ്പോഴാണ് കേരളത്തിന്‍റെ പ്രതിരോധം സഫലമാകുന്നത്' സർക്കാരിനെ പ്രശംസിച്ച് പി.ജെ കുര്യൻ
pj kurien
  • Share this:
കോവിഡ് 19 പ്രതിരോധ കാര്യത്തിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പ്രൊഫ. പി.ജെ കുര്യൻ. സർക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും ഡോക്ടർമാരുടേയും നഴ്സുമാരുടേയും മറ്റ് ജീവനക്കാരുടെയും പ്രവർത്തനങ്ങൾ അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നതാണെന്ന് പി.ജെ കുര്യൻ ചൂണ്ടിക്കാട്ടി.

അമേരിക്ക പോലും അന്തം വിട്ടു നിൽക്കുമ്പോഴാണ് സഫലമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുവാൻ നമുക്ക് കഴിയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഈ കാര്യത്തിൽ എല്ലാവരുടെയും പ്രശംസ അർഹിക്കുന്നുവെന്നും പി.ജെ കുര്യൻ പറഞ്ഞു.

You may also like:Fact Check|ഞായറാഴ്ച രാത്രി ദീപം തെളിയിക്കാൻ വൈദ്യുത ബൾബുകൾ ഓഫാക്കുന്നതിനൊപ്പം മറ്റ് ഉപകരണങ്ങളും ഓഫാക്കണോ? [NEWS]'അസലാമു അലൈക്കും'; എയർ ഇന്ത്യയെ പ്രശംസിച്ച് പാക് എയർ ട്രാഫിക്കിൽ നിന്നും അപ്രതീക്ഷിത സന്ദേശം [NEWS]ലോക്ക്ഡൗണ്‍ കാലത്തും ജോലി ചെയ്യുന്ന തൊഴിലാളികളെ ആദരിച്ച് ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ [NEWS]
കോവിഡ് 19 ബാധിച്ചു 93ഉം 88ഉം വയസ്സുള്ള വൃദ്ധ ദമ്പതികളെ ചികിത്സിച്ചു സുഖപ്പെടുത്തിയെന്നത് കേരളത്തിന്‌ അഭിമാനമാണ്. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടേയും നഴ്സുമാരുടേയും മറ്റ് ജീവനക്കാരുടെയും സ്വന്തം ജീവനേപ്പോലും അവഗണിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ എത്ര പ്രശംസിച്ചാലും മതിയാവുകയില്ലെന്നും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും ഫേസ്ബുക്ക് കുറിപ്പിൽ പി.ജെ കുര്യൻ പറഞ്ഞു.
First published: April 4, 2020, 8:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading