COVID 19| പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങ്; ആരോഗ്യവകുപ്പിന് 2000 PPE കിറ്റുകൾ നൽകി പി.കെ കുഞ്ഞാലിക്കുട്ടി

പിപിഇ കിറ്റിന്റെ ലഭ്യതകുറവ് ജില്ലയിലെ പരിശോധനകളെ ബാധിക്കുന്ന സാഹചര്യത്തിൽ ആണ് കിറ്റുകൾ നൽകുന്നതെന്ന് കുഞ്ഞാലിക്കുട്ടി

News18 Malayalam | news18-malayalam
Updated: July 28, 2020, 6:48 PM IST
COVID 19| പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങ്; ആരോഗ്യവകുപ്പിന് 2000 PPE കിറ്റുകൾ നൽകി പി.കെ കുഞ്ഞാലിക്കുട്ടി
Kunhalikutty donated 2000 PPE kits
  • Share this:
2000 പിപിഇ കിറ്റുകൾ ആരോഗ്യവകുപ്പിന് നൽകി മലപ്പുറം ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകി പികെ കുഞ്ഞാലിക്കുട്ടി എംപി.

ജില്ലയുടെ പലഭാഗത്തും കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍, വൈറസ് പരിശോധന നടത്തുന്നതിനും ക്വറന്റൈൻ സെന്ററുകളിലും ഹോസ്പിറ്റലുകളിലും ഉപയോഗിക്കുന്നതിനുമായാണ് കിറ്റുകൾ. മലപ്പുറം ജില്ല കലക്ടർ കെ ഗോപാലകൃഷ്ണനും ഡി എം ഒ കെ സക്കീനയും കിറ്റുകൾ സ്വീകരിച്ചു.

TRENDING:Video:ആറാട്ടുപുഴയിൽ അടിയുടെ ആറാട്ട്; വഴിത്തർക്കത്തിനൊടുവിൽ നല്ല നാടൻ കൂട്ടത്തല്ല്[NEWS]അമ്പലത്തിനു മുന്നിലെ ചെടി പൊലീസുകാരൻ കട്ടു; കൂട്ടു വന്നത് വനിതാ എസ്ഐ; പക്ഷേ 'മുകളിലൊരാൾ' എല്ലാം കണ്ടു[NEWS]ദേ പോയ് ! ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ സലിംരാജിൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ CBI കസ്റ്റഡിയിൽ നിന്നും അപ്രത്യക്ഷമായി [NEWS]
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ കൊണ്ടോട്ടി, മലപ്പുറം, ചേലേമ്പ്ര, പെരുവള്ളൂര്‍, വള്ളിക്കുന്ന് മേഖലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പിപിഇ കിറ്റുകൾ കൈമാറിയത്. പിപിഇ കിറ്റിന്റെ ലഭ്യതകുറവ് ജില്ലയിലെ പരിശോധനകളെ ബാധിക്കുന്ന സാഹചര്യത്തിൽ ആണ് കിറ്റുകൾ നൽകുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പ്രാരംഭഘട്ടത്തില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ആശുപത്രികള്‍ക്ക് എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ കൈമാറിയിരുന്നു.
Published by: user_49
First published: July 28, 2020, 6:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading