News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 24, 2020, 2:30 PM IST
News18
ന്യൂഡൽഹി: കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമാകുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡൽഹി ലോക്നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ നാല് കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ ചികിത്സ നല്‍കിവരുന്നുണ്ടെന്നും ആത്മവിശ്വാസം നല്കുന്ന ഫലമാണ് പുറത്തുവരുന്നതെന്നും കെജ്രിവാള് പറഞ്ഞു.
"ആദ്യ ഘട്ടത്തിലെ ഫലങ്ങള്‍ മാത്രമാണിവ. ഇതിലൂടെ കൊറോണ വൈറസിന് പ്രതിവിധി കണ്ടെത്തിയെന്ന് പറയാനാവില്ല. പക്ഷേ പ്രതീക്ഷാ കിരണങ്ങള്‍ ഇവ നമുക്ക് നല്കുന്നു"- കെജ്രിവാള് പറഞ്ഞു.
ഡല്‍ഹിയില്‍ പ്ലാസ്മ തെറാപ്പി ചികിത്സ നല്കിയ കോവിഡ് 19 രോഗിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡല്‍ഹിയിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 49കാരനായ രോഗിക്കാണ് പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയത്. രോഗം വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇയാളുടെ ജീവന് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ പ്ലാസ്മ തെറാപ്പിക്ക് ശേഷം ആരോഗ്യനിലയില്‍ മാറ്റമുണ്ടാവുകയും തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയുമായിരുന്നു.
BEST PERFORMING STORIES:COVID 19| തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി സമ്പർക്കം: 13 മദ്രസ വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചു [NEWS]COVID 19| 'ത്രിപുര കൊറോണ മുക്ത സംസ്ഥാനം'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ബിപ്ലബ് ദേബ് [NEWS]ലഹരിയ്ക്കായി കോഫി-കോളാ മിശ്രിതം; ആരോഗ്യത്തിന് അതീവ ഹാനീകരമെന്ന് വിദഗ്ധർ [NEWS]
കോവിഡ് രോഗം മൂര്‍ച്ചിച്ച രോഗികളില്‍ പ്ലാസ്മ തെറാപ്പി ചെയ്യുമെന്ന് നേരത്തെ കെജ്രിവാള് അറിയിച്ചിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് പ്ലാസ്മ തെറാപ്പിയുടെ ക്ലിനിക്കല്‍ ട്രയലിനു അനുമതി നല്‍കിയിരുന്നു.
"നാല് രോഗികള്‍ പ്ലാസ്മ ചികിത്സ ഫലമുണ്ടാക്കി. രണ്ട് മൂന്ന് രോഗികള്‍ക്ക് നല്കാന് നിലവില്‍ രക്തവും പ്ലാസ്മയും ആശുപത്രിയില്‍ തയാറാണ്. അവര്‍ക്കുള്ള പ്ലാസ്മ തെറാപ്പി ഒരു പക്ഷേ ഇന്ന് തുടങ്ങും"- കെജ്രിവാളിനൊപ്പം വാര്‍ത്താ സമ്മേളനത്തിലെത്തിയ ഡോ. എസ് കെ സരിന് പറഞ്ഞു.
Published by:
Rajesh V
First published:
April 24, 2020, 2:30 PM IST