നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ആശങ്ക ഉയർത്തി കോവിഡ് കണക്കുകൾ; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

  ആശങ്ക ഉയർത്തി കോവിഡ് കണക്കുകൾ; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

  രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. പ്രതിദിനം ഒരുലക്ഷത്തോടടുത്ത് കോവിഡ് കേസുകൾ വരെയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്

  Image- REUTERS/Francis Mascarenhas

  Image- REUTERS/Francis Mascarenhas

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കേസുകൾ ആശങ്കാജനകമായ തരത്തിൽ വർധിക്കുന്ന സാഹചര്യത്തിൽ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷൻ ദൗത്യവും സംബന്ധിച്ച വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.

   കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഹെൽത്ത് സെക്രട്ടറി, നീതി ആയോഗ് അംഗം വിനോദ് പോൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു എന്നാണ് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകൾ. യോഗത്തിലെ കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല.

   ഇതിനിടെ കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിലും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ തിരക്കിട്ട് ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഭാഗിക ലോക്ക് ഡൗൺ അടക്കം കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയെങ്കിലും പ്രതിദിനം അരലക്ഷത്തിലധികം കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

   Also Read-കോവിഡ് കേസുകൾ കുതിച്ചുയരുന്നു; കടുത്ത നിയന്ത്രണങ്ങൾക്കൊരുങ്ങി മഹാരാഷ്ട്ര

   രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സാമ്പത്തിക തകർച്ച കണക്കിലെടുത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രാവർത്തികമല്ലെന്ന് വിലയിരുത്തലുണ്ടെങ്കിലും സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് എന്ത് തീരുമാനം ഉണ്ടാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

   രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. പ്രതിദിനം ഒരുലക്ഷത്തോടടുത്ത് കോവിഡ് കേസുകൾ വരെയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 93,249 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,24,85,509 ആയി ഉയർന്നിട്ടുണ്ട്. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

   Also Read-ബോളിവുഡ് താരം അക്ഷയ് കുമാറിന് കോവിഡ്; ഹോം ക്വറന്‍റീനിലെന്ന് താരം

   സജീവ കേസുകളുടെ എണ്ണവും രാജ്യത്തിൽ ഉയരുന്നുണ്ട്. നിലവിൽ 6,91,597 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട 513 മരണങ്ങൾ ഉൾപ്പെടെ ഇതുവരെ 1,64,623 കോവിഡ് മരണങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർച്ചയായ 25 ദിവസമായി രാജ്യത്ത് കോവിഡ് കേസുകളിൽ വര്‍ധനവ് രേഖപ്പെടുത്തുകയാണ്. സജീവ കേസുകൾ 6,91,597 ആയി ഉയർന്നു. ആകെ രോഗബാധിതരുടെ 5.54% ആണിത്. അതുപോലെ തന്നെ രോഗമുക്തി നിരക്ക് 93.14 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു.
   Published by:Asha Sulfiker
   First published:
   )}