HOME » NEWS » Corona » PM NARENDRA MODI SPEECH HIGHLIGHTS

PM Narendra Modi Speech Highlights: കോവിഡ് 19 പാക്കേജ്, സ്വയംപര്യാപ്തത പ്രതിജ്ഞ, പുതിയ മാറ്റങ്ങളുമായി ലോക്ക്ഡൗൺ 4

PM Narendra Modi Speech Highlights: പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ അറിയാം

News18 Malayalam | news18-malayalam
Updated: May 12, 2020, 9:24 PM IST
PM Narendra Modi Speech Highlights: കോവിഡ് 19 പാക്കേജ്, സ്വയംപര്യാപ്തത പ്രതിജ്ഞ, പുതിയ മാറ്റങ്ങളുമായി ലോക്ക്ഡൗൺ 4
പ്രധാനമന്ത്രി നരേന്ദ്രമോദി
  • Share this:
കോവിഡ് രോഗവ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ പത്ത് ശതമാനത്തോളം വരുന്ന തുകയാണിതെന്നും മോദി വ്യക്തമാക്കി. രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാനുള്ള ദൗത്യത്തിന് പാക്കേജ് സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളുടെയും ശാക്തീകരണത്തിന് സഹായിക്കുന്നതാണ് പാക്കേജെന്നും പ്രധാനമന്ത്രി പറഞ്ഞു. ധനമന്ത്രി നിർമല സീതാരാമൻ കൂടുതൽ വിശദാംശങ്ങൾ നാളെ അറിയിക്കുമെന്നും പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന ഒന്നായിരിക്കും പാക്കേജെന്നും അറിയിച്ചു.

രാജ്യത്ത് ലോക്ക്ഡൗൺ നീട്ടുമെന്ന് വ്യക്തമാക്കിയതിനൊപ്പം ലോക്ക്ഡൗൺ നാലാംഘട്ടം വലിയതോതിലുള്ള മാറ്റങ്ങളോടെയായിരിക്കുമെന്നും പറഞ്ഞു. മെയ് 18ന് മുൻപ് പുതിയ ചട്ടങ്ങളും മാർഗനിർദേശങ്ങളും പുറത്തിറക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

TRENDING:#AatmanirbharBharat: 20 ലക്ഷം കോടി രൂപയുടെ ആത്മനിർഭർഭാരത്; ലോകത്തെ ഏറ്റവും വലിയ കോവിഡ് പാക്കേജുമായി പ്രധാനമന്ത്രി [NEWS]ബാറുകളിൽ നിന്ന് ഇനി മദ്യം പാഴ്സലായി ലഭിക്കും; അബ്കാരി ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനം [NEWS]Covid in Kerala | അഞ്ചു പേര്‍ക്കു കൂടി കോവിഡ്; ഇന്ന് നെഗറ്റീവ് കേസുകളില്ല; ചികിത്സയിലുള്ളത് 32 പേര്‍ [NEWS]

പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ

1. സമാശ്വാസ പാക്കേജ് വിവിധ മേഖലകളിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകും. ഭൂമി, തൊഴിലാളികൾ, സ്വത്തുക്കൾ, നിയമം എന്നിവയാണ് നാലു പ്രധാന മേഖലകൾ. ചെറുകിട, ഇടത്തരം കച്ചവടം, സഹകരണ സംരംഭം എന്നിവക്ക് പ്രത്യേക ഊന്നൽ പാക്കേജിലുണ്ടാകും. പാവപ്പെട്ടവരെയും ഇടത്തരക്കാരെയും അവഗണിക്കില്ല.

2. ധീരമായ സാമ്പത്തിക പരിഷ്കാരങ്ങൾക്കായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുന്നവർക്കുള്ളതാണ് ഈ പാക്കേജ്. പാക്കേജിൽ ഓരോ മേഖലയ്ക്കും സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകും.

3. പ്രാദേശിക ഉത്പാദനം ഉറപ്പാക്കിയാൽ മാത്രമേ രാജ്യത്തിന് മുന്നേറാനാകൂ എന്ന സന്ദേശത്തിൽ ഊന്നിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പ്രാദേശികത എന്ന സാധ്യതയെക്കുറിച്ച് ഓരോ ഇന്ത്യക്കാരനും വാചാലമാകേണ്ട സാഹചര്യത്തിലാണ് നമ്മൾ. പ്രാദേശിക ഉത്പന്നങ്ങൾ വാങ്ങുന്നതിനൊപ്പം അവയെ അഭിമാനത്തോടെ പ്രചരിപ്പിക്കാനുമാകണം. ഇന്നുള്ള ആഗോള ബ്രാൻഡുകളെല്ലാം ഒരിക്കൽ പ്രാദേശിക ഉൽപന്നങ്ങളായിരുന്നുവെന്ന് ഓർക്കണം. ഓരോ പൗരനും പ്രാദേശികതക്കായി ശബ്ദമുയർത്തണം.

4. ഇന്ത്യയുടെ സ്വാശ്രയത്വം അഞ്ച് തൂണുകളിൽ അധിഷ്ഠിതമാണെന്ന് മോദി സമ്പദ്‌രംഗം, അടിസ്ഥാനസൗകര്യം, സാങ്കേതികവിദ്യ, ഊർജസ്വലമായ ജനത, ആവശ്യകത എന്നീ അഞ്ചു തൂണുകളിലാണ് സ്വയംപര്യാപ്തതയിലേക്കുള്ള ഇന്ത്യയുടെ സാധ്യതകള്‍ നിലകൊള്ളുന്നത്.

5. - “നമ്മൾ കൂടുതൽ ശക്തരായിരിക്കണം. നമ്മൾ സ്വയം രക്ഷിക്കുകയും ഒരേ സമയം മുന്നോട്ട് പോകുകയും വേണം, ”അദ്ദേഹം കൂട്ടിച്ചേർത്തു,“ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് നമ്മൾ കേട്ടിട്ടുണ്ട്, എന്നാൽ ഇത് ഒരു സ്വപ്നം മാത്രമല്ല, നമ്മുടെ ഉത്തരവാദിത്തവും കൂടിയാണ്. എന്നാൽ അത് എങ്ങനെ നേടാം. നിലവിലെ ലോക സാഹചര്യം കാണിക്കുന്നത്, ഒരു വഴിയേയുള്ളൂ: സ്വയംപര്യാപ്ത ഇന്ത്യ ”.

6. ഇന്ത്യയുടെ ശ്രമങ്ങളെ ലോകം പ്രശംസിക്കുന്നു. ലോകം ഇന്ത്യയുടെ കഴിവുകളിൽ വിശ്വസിക്കാൻ തുടങ്ങി. എന്നാൽ ഇന്ത്യയ്ക്ക് ഇനിയും ഗുണനിലവാരവും വിതരണ ശൃംഖലയും കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും. ഇന്ത്യ ഈ പ്രതിസന്ധിയെ ഇതിനകം ഒരു അവസരമാക്കി മാറ്റി. കൊറോണ വൈറസ് ഇന്ത്യയിൽ വന്നപ്പോൾ ഞങ്ങൾക്ക് പിപിഇ കിറ്റുകളും വളരെ ചെറിയ എണ്ണം എൻ 95 കിറ്റുകളും ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അവ വളരെ വലിയ തോതിൽ നിർമ്മിക്കുന്നു. ”
Youtube Video

Published by: Rajesh V
First published: May 12, 2020, 9:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories