Covid 19| 'അദൃശ്യനായ ശത്രുവും അജയ്യരായ പോരാളികളും തമ്മിലുള്ള യുദ്ധം': ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

രാജ്യത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെ വർധിച്ച് വരുന്ന അതിക്രമങ്ങളെ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി

News18 Malayalam | news18-malayalam
Updated: June 1, 2020, 2:55 PM IST
Covid 19| 'അദൃശ്യനായ ശത്രുവും അജയ്യരായ പോരാളികളും തമ്മിലുള്ള യുദ്ധം': ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Narendra Modi
  • Share this:
ന്യൂഡൽഹി: കോവിഡ് പോരാട്ടത്തിൽ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'അദൃശ്യനായ ഒരു ശത്രുവിനെതിരെ അജയ്യരായ പോരാളികള്‍ നടത്തുന്ന യുദ്ധത്തിൽ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും യൂണിഫോം ഇല്ലാത്ത സൈനികരാണ്.. ' എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ബംഗളൂരുവിലെ രാജീവ് ഗാന്ധി ഹെൽത്ത് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിൽ സംസാരിക്കവെയാണ് മോദിയുടെ പരാമർശങ്ങൾ.

കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെ വർധിച്ച് വരുന്ന അതിക്രമങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച പ്രധാനമന്ത്രി, ഇത്തരം അതിക്രമങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് വ്യക്തമാക്കിയത്. 'ആളുകളുടെ ചിന്താഗതി മൂലം കോവിഡ് യുദ്ധത്തിലെ മുന്നണിപ്പോരാളികളായ ഡോക്ടര്‍മാർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് നേരെ അതിക്രമങ്ങൾ വര്‍ധിച്ച് വരുകയാണ്.. ഇത്തരം അതിക്രമങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് ഞാനിവിടെ വ്യക്തമാക്കുകയാണ്.. അവരോടുള്ള പരുഷമായ പെരുമാറ്റം പോലും അംഗീകരിക്കാനാവില്ല' പ്രധാനമന്ത്രി പറഞ്ഞു.

TRENDING:അധ്യാപകനായി കെടി ജലീൽ; 14 വർഷത്തിനു ശേഷം വീണ്ടും; ഓൺലൈൻ അധ്യയനത്തിൽ ആദ്യ ക്ലാസ് മന്ത്രിയുടേത്[NEWS]പിന്നിട്ടത് പ്രതിസന്ധികൾ മാത്രം നിറഞ്ഞ കാലം; 'ഇനി നല്ല കുറേ സിനിമകൾ കാണണം' : ടോം ജോസ് [NEWS]'വൈറസിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കണം'; ഇപ്പോൾ സമ്പദ്‌വ്യവസ്ഥ തുറക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കണം: പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല [NEWS]
പാരമെഡിക്കല്‍ അംഗങ്ങളുടെ കുറവ് പരിഹരിക്കാൻ ഒരു നിയമം കൊണ്ടുവരുന്ന കാര്യവും കേന്ദ്രസർക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും യോഗത്തിൽ മോദി അറിയിച്ചു. അതുപോലെ തന്നെ മെഡിക്കൽ സേവന രംഗത്തും 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയിലൂടെ ഉത്പ്പനങ്ങൾ കൊണ്ടുവരുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുണ്ടെന്ന കാര്യവും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ആഭ്യന്തര ഉത്പ്പാദകർ PPE കിറ്റുകൾ നിർമ്മിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഇതുവരെ ഒരുകോടിയോളം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
First published: June 1, 2020, 2:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading